കുങ്കിയാനകളെ കാണുമ്പോള്‍ കാട്ടാന സ്ഥലം മാറുന്നു; തുടര്‍ച്ചയായി മൂന്നാം ദിവസവും മയക്കുവെടി വയ്ക്കാനുള്ള ദൗത്യം വിഫലം

മാനന്തവാടി: പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമം ഇന്നും പാളി. തുടര്‍ച്ചയായി ഇത് മൂന്നാം ദിവസമാണ് വനംവകുപ്പ് ദൗത്യസംഘം പരാജയമടയുന്നത്. കുങ്കിയാനകളെ കാണുമ്പോള്‍ ബേലൂർ മഖ്ന എന്ന കാട്ടാന സ്ഥലംമാറുന്നതാണ് ശ്രമം പാളാന്‍ കാരണം.

കുങ്കിയാനകളെ വെച്ചാണ് ബേലൂര്‍ മഗ്നയെ കര്‍ണാടക വനംവകുപ്പ് പിടിച്ചത്. അതിനു ശേഷമാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍വനത്തില്‍ വിട്ടത്. കുങ്കിയാനകളെ കാണുമ്പോള്‍ കൊമ്പന്‍ സ്ഥലം മാറുന്നത് ഇതിനാലാണെന്നാണ് സൂചന.

ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒരു തവണ ആനയെ നേരിട്ട് കിട്ടിയെങ്കിലും മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് സിസിഎഫ് കെഎസ് ദീപ പറഞ്ഞു. “ഇന്ന് രാത്രിയും ആനയെ നിരീക്ഷിക്കും. അടിക്കാടുകള്‍ വലിയ വെല്ലുവിളിയാണ്. ഇരുട്ട് വീണാല്‍ ദൗത്യം ദുഷ്കരമാകും. അതിനാലാണ് ഇന്നത്തെ ദൗത്യം നിര്‍ത്തിയത്.” ദീപ പറഞ്ഞു.

ഇരുനൂറോളം പേരുള്ള ആര്‍ആര്‍ടി സംഘം 10 ടീമായി ചേര്‍ന്ന് ബേലൂർ മഖ്ന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു ഘട്ടത്തില്‍ സിഗ്നല്‍ ലഭിച്ചെങ്കിലും പിന്നീട് സിഗ്നല്‍ ലഭിച്ചില്ല. രാത്രി വൈകിയതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top