ആളെക്കൊല്ലി കാട്ടാന കണ്ണുവെട്ടിച്ച് കടന്നു; ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം പരാജയം
മാനന്തവാടി: ജനവാസമേഖലയില്‍ കയറി ആളെക്കൊന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചില്ല. മാനന്തവാടി മണ്ണുണ്ടി കോളനി ഭാഗത്തേക്കാണ് ബേലൂര്‍ മഖ്‌ന എന്ന കാട്ടാന ഇപ്പോഴുള്ളത്. അടിക്കടി സ്ഥാനം മാറുന്നതിനാല്‍ വനംവകുപ്പിന്റെ ദൗത്യസംഘം നിസ്സഹായരായിരുന്നു. ദൗത്യം പരാജയമടഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി. വനംവകുപ്പ് ഉദ്യോഗസ്ഥരെ വഴിയില്‍ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
നേരത്തെ ബാവലി സെക്ഷനിലെ വനമേഖലയിലായിരുന്നു കാട്ടാന. ഇവിടേക്ക് ദൗത്യ സംഘം പോവുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെനിന്ന് ആന മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി.
ബാവലയില്‍നിന്ന് റോഡ് മാര്‍ഗം വന്ന ദൗത്യസംഘം മണ്ണുണ്ടി കോളനി ഭാഗത്തേക്ക് പോയി. ഇവിടെനിന്ന് വനത്തിന് അകത്തേക്ക് മാറിയാണ് ആനയുള്ളത്. നേരം വൈകിയതോടെ ഇന്നത്തെ ദൗത്യം വനംവകുപ്പ് അവസാനിപ്പിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here