റോഡില്‍ കൊമ്പന് മുന്നില്‍ കാര്‍ യാത്രക്കാര്‍; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വയനാട്ടില്‍ നിന്നും പുറത്തെത്തുന്നത് ഞെട്ടിക്കുന്ന ദൃശ്യം

പുല്‍പ്പള്ളി: മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമാകുന്ന വയനാട്ടില്‍ നിന്നും ഇന്നും പുറത്തെത്തിയത് ഞെട്ടിക്കുന്ന ദൃശ്യം. മാനന്തവാടി പുൽപ്പള്ളി റോഡിൽ കാറിന് നേരെ വാലും പൊക്കിയടുക്കുന്ന കാട്ടാനയാണ് വീഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത്.

ആനയ്ക്ക് മുന്നില്‍പെട്ട കാട്ടാന കാറിന് നേരെ നടന്നെങ്കിലും നാട്ടുകാര്‍ ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തിലാണ് കാര്‍ യാത്രികര്‍ കാര്‍ മുന്നോട്ടെടുക്കുന്നത്.

വനത്തിലേക്ക് തുരത്താന്‍ ശ്രമിച്ച ആനയാണ് കാറിനു നേരെ അടുത്തത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച ആനയെ നാട്ടുകാര്‍ വനത്തിലേക്ക് ഓടിക്കുകയായിരുന്നു. ഇതിനിടയിലാണ് കാർ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ടായിരുന്നു പിറകില്‍ നിന്നും ബഹളം കേട്ടതോടെ കാറിനെ ആക്രമിക്കാതെ ആന വനഭാഗത്തേക്ക് കടന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top