152പേർ കാണാമറയത്ത്; മുണ്ടക്കൈയിൽ തിരച്ചിൽ തുടരണമോ എന്നതിൽ ഇന്ന് തീരുമാനം

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒൻപത് ദിവസത്തിന് ശേഷവും കണ്ടെത്താനുള്ളത് 152 പേരെ. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിലും ഇന്നും തിരച്ചിൽ തുടരും. ദുർഘടമായ ഇടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചിൽ ഇന്നും തുടരും. മുമ്പ് പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ തിരച്ചിൽ നടത്തും.

ദുരന്തത്തിൽ മരണസംഖ്യ നാനൂറ് കടന്നെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെത്തി. വയനാട്ടിൽ തുടരുന്ന രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ ചർച്ച ചെയ്യും.

രക്ഷാദൗത്യം എത്ര നാൾ തുടരണം എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കൽ ദുരിതബാധിതര്‍ക്കുള്ള ധനസഹായം എന്നിവ സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനം എടുക്കാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top