അപരാജിത കുതിപ്പ്; ഇന്ത്യക്ക് വമ്പൻ ജയം

ബെംഗളൂരു: ലോകകപ്പിലെ പ്രഥമിക റൗണ്ടിൽ തോൽവിയറിയാതെ ഇന്ത്യ. ബുധനാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിന് മുമ്പുള്ള മത്സരത്തിൽ 160 റൺസിനാണ് ഇന്ത്യ നെതർലൻഡ്‌സിനെ വീഴ്ത്തിയത്. ഡച്ച് ടീമിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് അടിച്ചുകൂട്ടി. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഉയർന്ന സ്‌കോറാണിത്.

94 പന്തുകളിൽ നിന്ന് പുറത്താകാതെ 128 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 64 പന്തുകളിൽ നിന്ന് 102 റൺസ് അടിച്ചുകൂട്ടിയ കെ.എൽ. രാഹുലിൻ്റെ പ്രകടനവും ഇന്ത്യ സ്കോർ 400 കടത്തുന്നതിൽ നിർണായകമായി. രോഹിത് ശർമ (64), ശുഭ്മൻ ഗിൽ (54), വിരാട് കോഹ്‌ലി (51)എന്നിവർ അർധ സെഞ്ച്വറി നേടി. നെതർലൻഡ്‌സിനായി ബാസ് ഡി ലീഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറക്കിയ ഡച്ച് ടീമിന് 47.5 ഓവറിൽ 250 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 39 പന്തിൽ 54 റൺസ് നേടിയ തേജ നിഡമനുരുവാണ് നെതർലൻഡ്സിൻ്റെ ടോപ് സ്കോററർ. ഇന്ത്യക്കായി ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ ലോകകപ്പിൽ കളിച്ച ഒൻപത് മത്സരങ്ങളിലും തോൽവിയറിയാതെയാണ് ടീം ഇന്ത്യയുടെ കുതിപ്പ്. ആദ്യ സെമിയിൽ ആതിഥേയരായ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. നവംബർ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസീലൻഡും സെമിയിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം കിവീസിനൊപ്പമായിരുന്നു.

നവംബർ 16 ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കിരീടം നേടാത്ത ദക്ഷിണാഫ്രിക്കയെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. ഫൈനൽ നവംബർ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top