കടുവകൾക്ക് വീണ്ടും കാലിടറി, പ്രോട്ടീസിന് ആധികാരിക ജയം
മുബൈ: എകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക.ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയുമായി ഓപ്പണർ ക്വിന്റൺ ഡി കോക്കും വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ഹെന്റിച്ച് ക്ലാസനും നിറഞ്ഞ് നിന്ന മത്സരത്തിൽ 149 റൺസിനാണ് പ്രോട്ടീസ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 46.4 ഓവറിൽ 233 റൺസ് ചേർക്കുന്നതിനിടയിൽ എല്ലാവരും പുറ . 111 പന്തിൽ 111 റൺസ് നേടിയ മഹ്മദുള്ളയാണ് ബംഗ്ലാദേശിൻ്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി ജെറാൾഡ് കോട്ടസി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസൺ, കാസിബോ റബാഡ, ലിസാഡ് വില്യംസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും കേശവ് മഹാരാജ്, ഒരു വിക്കറ്റും വീഴ്ത്തി.
വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസാണ് പ്രോട്ടീസ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ഡി കോക്ക് ഹസൻ മഹ്മൂദിൻ്റെ ഓവറിൽ നസൂം അഹ്മദിൻ്റെ ക്യാച്ചിലൂടെ പുറത്താക്ക
140 പന്തിൽ നിന്നും ഏഴ് സിക്സും 15 ഫോറുമടക്കം 174 റൺസാണ് ഡി കോക്ക് അടിച്ച് കൂട്ടിയത്.ഏകദിന ക്രിക്കറ്റിൽ തൻ്റെ ഇരുപതാം സെഞ്ച്വറിയാണ് ഡി കോക്ക് ഇന്ന് നേടിയത് . ലോകകപ്പിൽ ശ്രീലങ്കക്കെതിരെ 100 റൺസെടുത്ത താരം ഓസിസിനെതിരെ 109 റൺസും നേടിയിരുന്നു.
ക്ലാസൻ 49 പന്തിൽ എട്ട് സിക്സും രണ്ട് ഫോറുമടക്കം 90 റൺസും നേടി. സെഞ്ച്വറിയിലേക്ക് നീങ്ങിയ ക്ലാസനെ അവസാന ഓവറിൽ ഹസൻ മഹ്മൂദിന്റെ പന്തിൽ മഹ്മൂദല്ല ക്യാച്ചിലൂടെ പുറത്താക്കുകയയിരുന്നു. ക്യാപ്റ്റൻ എയ്ഡൻ മർക്രാം 60 റൺസ് നേടി . ഡേവിഡ് മില്ലർ (15 പന്തിൽ പുറത്താവാതെ 34), റീസ ഹെന്റിക്സ് (12), റസി വാൻ ഡെർ ഡൂസൻ (1), മാർകോ ജാൻസൻ (പുറത്താവാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റ് പ്രോട്ടിസ് ബാറ്റ്സ്മാൻമാരുടെ പ്രകടനം.ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് രണ്ടും മെഹ്ദി ഹസൻ, ഷോരിഫുൽ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റും നേടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here