ബെംഗളൂരിൽ ഇംഗ്ലീഷ് ദുരന്തം; കഷ്ടകാലം മാറാതെ ലോക ചാമ്പ്യൻമാർ

ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർത്ത് ശ്രീലങ്ക. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്, 156 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. 33.2 ഓവർ മാത്രമാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാർക്ക് പിടിച്ച് നിൽക്കാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലഹിരു കുമാര, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ കസുൻ രജിത, എയ്ഞ്ചലോ മാത്യൂസ് എന്നിവരാണ് പേരുകേട്ട ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 73 പന്തിൽ 43 റൺസ് എടുത്ത ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 25.4 ഓവറിൽ 2 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുത്ത് ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ പതും നിസങ്കയുടേയും സദീര സമരവിക്രമയുടേയും പ്രകടനമാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്. നിസങ്ക 83 പന്തിൽ 77 റൺസും സമരവിക്രമ 54 പന്തിൽ 65 റൺസും നേടി. ഡേവിഡ് ബില്ലി ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റും സ്വന്തമാക്കി.

അഞ്ച് മത്സരങ്ങളിൽ നിന്നും ഇംഗ്ലണ്ടിന് ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. തുടർച്ചയായ മൂന്നാം തോൽവിയുമായി എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് ജയമുള്ള ശ്രീലങ്ക ഏഴാം സ്ഥാനത്താണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top