ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ സജീവമാക്കി ലോക ചാമ്പ്യൻമാർ; ഇംഗണ്ടിന് ആശ്വാസ ജയം
പുണെ: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗണ്ടിന് ആശ്വാസ ജയം. 160 റൺസിനാണ് നെതർലൻഡിസിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. ബെൻ സ്റ്റോക്സിന്‍റെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര മികച്ച സ്കോർ പടുത്തുയർത്തിയത്. സ്റ്റോക്സ് 84 പന്തിൽ 108 റൺസെടുത്ത് പുറത്തായി. ഡേവിഡ് മലാൻ അർധ സെഞ്ച്വറി സ്വന്തമാക്കി. 74 പന്തിൽ 87 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഏഴാമനായി ഇറങ്ങിയ ക്രിസ് വോക്സിൻ്റെ ഇന്നിംഗ്സും മികച്ച സ്കോർ നേടുനതിന് തുണയായി. അർധ സെഞ്ച്വറി നേടിയ വോക്സ് 45 പന്തിൽ 51 റൺസെടുത്ത് പുറത്തായി.
ഒരുഘട്ടത്തിൽ 192 റൺസിന് ആറ് വിക്കറ്റെന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ സ്റ്റോക്സും ക്രിസ് വോക്സും ചേർന്നാണ് 300 കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 121 റൺസ് അടിച്ചുകൂട്ടി. അവസാന അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഡച്ച് ടീമിനായി ബാസ് ഡെ ലീഡെ മൂന്ന് വിക്കറ്റ് നേടി. ആര്യൻ ദത്ത്, ലോഗൻ വാൻ ബീക് എന്നിവർ രണ്ടു വിക്കറ്റ് വീതവും പോൾ വാൻ മീകേരൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് 37.2 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായി. 34 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ തേജ നിടമാനുരു
നേടിയ ഡച്ച് ബാറ്റിംഗ് നിരയിലെ ടോപ് സ്കോറർ. സ്കോട്ട് എഡ്വാർഡ് 42 പന്തിൽ 38 ഉം വെസ്ലേ ബറേസി 62 പന്തിൽ 37 ഉം സ്വന്തമാക്കി. ആദിൽ റാഷിദ് മൊയിൻ അലി എന്നിവർ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഡേവിഡ് വില്ലി രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.
ഇതിനോടകം സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടിന് ആശ്വാസം പകരുന്നതാണ് ഇന്നത്തെ വിജയം. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ യോഗ്യത നേടണമെങ്കിൽ ഓറഞ്ച് പടക്കെതിയെ വിജയം അനിവാര്യമായിരുന്നു. അടുത്ത മത്സരത്തിൽ പാകിസ്താനെതിരെ വിജയിച്ചാൽ ഇംഗ്ലണ്ടിന് ചാമ്പ്യൻസ് ട്രോഫിയിലേക്ക് വഴി തുറക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here