അടിവസ്ത്രം ശരിയായി ധരിക്കണം; ഫ്ലൈറ്റ് അറ്റൻഡർമാർക്ക് ഡെൽറ്റ എയർലൈനിന്റെ വിചിത്ര മെമ്മോ

വസ്ത്രധാരണത്തെക്കുറിച്ചും വിമാനത്തിലെ പെരുമാറ്റ രീതികളെക്കുറിച്ചും വിശദീകരിച്ച് ഫ്ലൈറ്റ് അറ്റൻഡർമാർക്ക് നൽകിയ പുതിയ മെമ്മോയിലാണ് പ്രാകൃത നിർദേശം ഉൾപ്പെട്ടത്. അടിവസ്ത്രം ശരിയായി ധരിക്കണമെന്നാണ് നിർദേശം. അവ പുറമേക്ക് കാണരുത്. അഭിമുഖങ്ങളില്‍ പങ്കെടുക്കുന്ന സമയത്തും ഇൻ -ഫ്ലൈറ്റ് സർവീസ് സമയത്തും ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ എങ്ങനെ വസ്ത്രം ധരിക്കണം എന്ന് വിശദീകരിച്ചാണ് രണ്ടു പേജുള്ള മെമ്മോ പുറത്തിറക്കിയത്.

വ്യാപക പ്രതിഷേധം ഉയർന്നതോടെ മെമ്മോ പിൻവലിച്ചു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ് ഡെൽറ്റ എയർലൈൻസ്. ഫ്ലൈറ്റ് അറ്റൻഡർമാരുടെ മേക്കപ്പ്, മുടി, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് മെമ്മോ പുറത്തിറക്കിയത്. ഇതിലാണ് അടിവസ്ത്രവും പരാമർശ വിധേയമായത്.

കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം, മുഖത്തെ രോമങ്ങള്‍ വൃത്തിയായി മുറിക്കണം, നഖങ്ങൾ ശരിയായി മുറിക്കണം, അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല, കൃത്രിമ കളറുകൾ ഇല്ലാതെ മുടി സ്വാഭാവിക നിറത്തിലായിരിക്കണം, ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല, സ്വർണ്ണം, വെള്ളി, വൈറ്റ് പേൾ അല്ലെങ്കിൽ വജ്രം പോലുള്ള സ്റ്റഡുകൾ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ, ചെവിയിൽ രണ്ട് കമ്മലുകൾ വരെ അനുവദനീയം, സ്കേർട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം തുടങ്ങിയവയാണ് മെമ്മോയിലെ മറ്റു പ്രധാന നിർദേശങ്ങൾ.

ഡെൽറ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളിലും വ്യാപക ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ മെമ്മോ പിൻവലിച്ച് എയർലെൻ തടിയൂരിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top