വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; ഭീഷണിയായി ന്യൂനമർദ്ദ പാത്തി
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മഴ സൂചനയുള്ളത്. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ ഒരു ന്യൂനമർദ്ദ പാത്തി നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയുണ്ട്. ഇതിന്റെ സ്വാധീനത്താലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
നവംബർ 30 നും ഡിസംബർ ഒന്നിനും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
തെക്ക് ആന്‍ഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തെക്കൻ ആൻഡമാൻ കടലിനു മുകളിലായാണ് ന്യൂനമർദ്ദമുള്ളത്. നവംബർ 30ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. ഇതാണ് ചുഴലിക്കാറ്റ് സാധ്യതയുയര്‍ത്തുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here