ഇന്നും കനത്ത മഴ തുടരും; കോഴിക്കോട്, വയനാട് അടക്കം അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ അതിശക്തമായ മഴ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതയ്ക്ക് നിര്‍ദേശം

കേരളത്തിൽ അടുത്ത ഏഴ് ദിവസങ്ങളിലും മഴ ശക്തമായി തുടരും. കേരള തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്ക്ക് ഒപ്പമുണ്ടാകും.

മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇടുക്കി ജില്ലയിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴയിൽ വ്യാപകനാശമുണ്ടായി. വിവിധയിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. മലവെള്ളപ്പാച്ചിലുമുമുണ്ട്. ഇടുക്കി ജില്ലയിൽ രാത്രിയാത്ര കലക്ടർ നിരോധിച്ചു. വെള്ളിയാമറ്റത്ത് രണ്ട് ക്യാംപുകൾ തുറന്നു.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ രണ്ട് മീറ്റർ വീതം ഉയർത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. രാത്രിയിൽ മഴ ശക്തിപ്പെട്ടതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top