കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; , മിന്നൽപ്രളയത്തെ കരുതിയിരിക്കണം എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വടക്കൻ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മർദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാൾ ഉള്‍ക്കടലിൽ ചുഴലിക്കാറ്റിനും സാധ്യതയുണ്ട്.
ചില മേഖലകളിൽ അതിതീവ്ര മഴ പെയ്തേക്കും. എറണാകുളം, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പുണ്ട്.
മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശ നഷ്ടമാണ് ഉണ്ടായത്. ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.
കേരളത്തിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. “കുറഞ്ഞ സമയംകൊണ്ടുള്ള വലിയ മഴയിൽ മലവെള്ളപ്പാച്ചിലും മിന്നൽപ്രളയവും ഉണ്ടായേക്കാം. ആവശ്യമെങ്കിൽ പ്രളയസാധ്യതാ മേഖലകളിൽ നിന്ന് മാറിത്താമസിക്കണം.” – മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here