സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം; നാളെ മുതല്‍ വേനല്‍ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരും. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരും. ഉഷ്ണതരംഗത്തില്‍ അതീവ ജാഗ്രതനിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കടുത്ത വേനലിന് ആശ്വാസമായി നാളെ മുതല്‍ വേനല്‍ മഴയെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മറ്റന്നാള്‍ പത്തനംതിട്ട ജില്ലയിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here