ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ല; വരന്‍റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മിലടിച്ചു

വിവാഹത്തിന് വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലെന്ന് ആരോപിച്ച് കൂട്ടയിടി. വരന്റെയും വധുവിന്റെയും ബന്ധുക്കളാണ് കസേര ഉള്‍പ്പെടെ എടുത്ത് തമ്മില്‍ തല്ലിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്നു.

നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയമാണ് കൂട്ടയടിക്ക് സാക്ഷ്യം വഹിച്ചത്. വരന്റെ ബന്ധുക്കള്‍ക്ക് വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലെന്ന് കണ്ടതോടെയാണ് ചിലര്‍ ആക്രോശവുമായി രംഗത്ത് എത്തിയത്. ഇതാണ് കൂട്ടയിടിയില്‍ എത്തിയത്. ബന്ധുക്കള്‍ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും ചെയ്തു.

സംഘര്‍ഷം രൂക്ഷമായതോടെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെത്തി മധ്യസ്ഥ ചര്‍ച്ച നടത്തി. അതിന് പിന്നാലെ വരന്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് നിശ്ചയിച്ച പ്രകാരം വിവാഹം നടക്കുകയും ചെയ്തു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് വിവരം. പരാതി വന്നാല്‍ നടപടി എടുക്കുമെന്ന് ജില്ലാ അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top