നാല് ക്ഷേമ പെൻഷനുകൾ ഉയർത്തി സർക്കാർ
November 20, 2023 3:58 PM

തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർക്കും , സർക്കസ് കലാകാരന്മാർക്കും , അവശകായികതാരങ്ങൾക്കും , അവശകലാകാരന്മാർക്കും നൽകുന്ന പെൻഷൻ തുകകളാണ് ഉയർത്തിയത്.
നിലവിൽ അവശകലാകാരന്മാർക്ക് 1000 രൂപയും അവശകായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാരന്മാർക്ക് 1200 രുപയും, വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയുമാണ് ലഭിക്കുന്നത്. ഇതാണ് ഇനിമുതൽ 1600 രൂപയാക്കി നൽകാൻ തീരുമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here