ഒരു മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും; ഇനി കുടിശിക ആറു മാസത്തെ, ബാക്കി ഉടൻ നൽകുമെന്ന് സർക്കാർ
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. സെപ്റ്റംബർ മുതലുള്ള പെൻഷനാണ് കുടിശ്ശികയുള്ളത്. ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി രൂപയാണ് വേണ്ടത്. ക്ഷേമപെൻഷൻ കുടിശികയുൾപ്പെടെ നൽകുന്നതിനായി 5000 കോടി രൂപ സർക്കാർ പൊതുവിപണിയിൽ നിന്ന് സമാഹരിക്കാനുള്ള ശ്രമത്തിലാണ് .
ഇനി ആറു മാസത്തെ കുടിശികയാണ് നൽകാനുള്ളത്. അടുത്ത മാസം മുതൽ അതാത് മാസം പെൻഷൻ നൽകുമെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചത്. കുടിശികയുടെ ഒന്നോ രണ്ടോ ഗഡു ഉടൻ നൽകാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. കേരളത്തിന് അർഹമായ തുക കടമെടുക്കാൻ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സർക്കാർ സമ്മതം നൽകിയിരുന്നു. 13600 കോടി രൂപയ്ക്ക് അർഹതയുണ്ടെങ്കിലും 8742കോടി രൂപ കടമെടുക്കാനാണ് അനുമതി നൽകിയത്. ഇതിൽ 5000 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഉൾപ്പെടെ നൽകാൻ എടക്കുന്നത്. ബാക്കി തുക വൈദ്യുതി മേഖലക്ക് നൽകാനാണ് തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here