കിണര്‍ വൃത്തിയാക്കുമ്പോള്‍ മണ്ണിനടിയില്‍പെട്ട യുവാവ് മരിച്ചു; കിണറ്റിലിറങ്ങിയ അഞ്ചുപേരില്‍ ജീവന്‍ നഷ്ടമായത് സുരേഷിന് മാത്രം; അപകടം പാലക്കാട് കുഴല്‍മന്ദത്ത്

പാലക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറില്‍പ്പെട്ട യുവാവ് മരിച്ചു. കുഴല്‍മന്ദം സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

ഇന്ന് അവധിയായതിനാല്‍ നാട്ടുകാരെല്ലാം ചേര്‍ന്നാണ് കിണര്‍ വൃത്തിയാക്കാന്‍ തീരുമാനമെടുത്തത്. വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുന്നതായി സംശയം തോന്നി. ചിലര്‍ ഓടിമാറി. സുരേഷ് അതിനിടയില്‍ കിണറില്‍ അകപ്പെടുകയായിരുന്നു.

നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് സുരേഷിനെ പുറത്തെടുത്തത്. കിണറില്‍ വെള്ളമുണ്ടായിരുന്നു. പമ്പ് സെറ്റ് എത്തിച്ച് അത് ഒഴിവാക്കിയിട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top