വെസ്റ്റ്‌ ബാങ്ക് കുടിയേറ്റത്തില്‍ ഇസ്രയേല്‍-നോര്‍വേ ബന്ധം ഉലയുന്നു; ‘ബെസകി’ലെ ഓഹരികള്‍ നോര്‍വേ പിന്‍വലിച്ചു

ഇസ്രയേലിന്റെ ടെലകോം കമ്പനിയുമായുള്ള ബന്ധം നോര്‍വേ വിഛേദിച്ചു. വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റങ്ങള്‍ക്ക് പിന്തുണ നല്കുന്നതിനാലാണ് ബെസക് കമ്പനി ബന്ധം നോര്‍വേ അവസാനിപ്പിച്ചത്. ലോകത്തെ പ്രധാന നിക്ഷേപ കമ്പനിയായ നോര്‍വേ വെല്‍ത്ത് ഫണ്ട് ആണ് നടപടി സ്വീകരിച്ചത്.

ബെസക് കമ്പനിയിലുള്ള വെല്‍ത്ത് ഫണ്ടിന്റെ ഓഹരികള്‍ പിന്‍വലിക്കാന്‍ നോര്‍വേ സെന്‍ട്രല്‍ ബാങ്കായ നോര്‍ഗസ് ബാങ്കിനോട്‌ കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ആവശ്യപ്പെടുകയായിരുന്നു. അതോടെ കമ്പനിയുടെ 23.7 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് പിന്‍വലിച്ചത്.

നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ‘കൗണ്‍സില്‍ ഓണ്‍ എത്തിക്‌സ്’ നിയമങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് നോര്‍വേ അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിര്‍മാണങ്ങളെ സഹായിക്കുന്നവര്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ ‘കൗണ്‍സില്‍ ഓഫ് എത്തിക്‌സ്’ നടപ്പിലാക്കിയിരുന്നു. ഇസ്രയേല്‍ സമവായത്തിന് ശ്രമിച്ചെങ്കിലും കൗണ്‍സില്‍ നയങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top