പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷന്‍ രാജിവച്ചു; അധീർ രഞ്ജൻ ചൗധരിയുടെ രാജി തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട്; തീരുമാനം എടുക്കാതെ ഹൈക്കമാന്‍ഡ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറിയ രാജിക്കത്തിൽ ഹൈക്കമാൻഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ബഹറാംപൂരിലെ ലോക്സഭാ സീറ്റില്‍ അധീർ രഞ്ജൻ ചൗധരി പരാജയം നുണഞ്ഞിരുന്നു. ടിഎംസി സ്ഥാനാർത്ഥിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വം തുടരാൻ നിർദേശിക്കുകയായിരുന്നു. ബംഗാളില്‍ തൃണമൂൽ കോൺഗ്രസിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ചൗധരിയെ പല ഘട്ടങ്ങളിലും കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിയിരുന്നു.
ബിജെപിക്ക് വോട്ടുചെയ്യാൻ അധീർ രഞ്ജൻ ചൗധരി ആഹ്വാനം ചെയ്തുവെന്ന പേരിൽ പ്രചരിച്ച വീഡിയോയെ ചൊല്ലി ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here