ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 5 മരണം, നിരവധി പേര്‍ക്ക് പരുക്ക്; അപകടം കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന്

ബംഗാളില്‍ കാഞ്ചൻജംഗ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് മരണമെന്നാണ് ആദ്യ വാര്‍ത്തകള്‍. ഒട്ടേറെ യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. ഡാർജിലിങ് ജില്ലയിലാണ് അപകടം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടം ഞെട്ടിക്കുന്നതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും മമത പറഞ്ഞു.

അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസ് രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ഗുഡ്സ് ട്രെയിന്‍ പിന്നില്‍ ഇടിച്ചത്. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ഗുഡ്സ് ട്രെയിനിന്റെ ഏതാനും ബോഗികളും പാളം തെറ്റിയിട്ടുണ്ട്.

കാഞ്ചൻജംഗ എക്സ്പ്രസ് പ്രതിദിനം സർവീസ് നടത്തുന്ന ട്രെയിനാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയതും ഇടുങ്ങിയതുമായി സിലിഗുരി ഇടനാഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇത് മറ്റു ട്രെയിനുകളെയും ബാധിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top