ദക്ഷിണേന്ത്യന്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന് വന്‍ തിരിച്ചടി; സഞ്ജയ്‌ ദീപക് റാവു അറസ്റ്റില്‍

തിരുവനന്തപുരം: ഇന്ത്യയിലെ ഉന്നത മാവോയിസ്റ്റ് നേതാവായ സഞ്ജയ്‌ ദീപക് റാവുവിനെ തെലങ്കാന പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഏറെ നാളായി വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങള്‍ തിരയുന്ന തിരയുന്ന സഞ്ജയ്‌ ദീപക് റാവു ഒളിവിലായിരുന്നു. കേരള-തമിഴ്നാട്-കര്‍ണാടക തമിഴ്നാട് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഞ്ജയ്‌ ദീപക് റാവുവാണ്. അതുകൊണ്ട് തന്നെ ഈ അറസ്റ്റ് ഈ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്.

ഈ അറസ്റ്റോടെ മൂന്നു സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തനം താറുമാറാകും. അതുകൊണ്ട് തന്നെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് ഈ സഞ്ജയ്‌ ദീപക് റാവുവിന്‍റെ അറസ്റ്റ്. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിഭാഗത്തിനു നേതൃത്വം നല്‍കാന്‍ ഏകദേശം മൂന്നു വര്‍ഷം മുന്‍പാണ് സഞ്ജയ്‌ ദീപക് റാവു എത്തുന്നത്. വെസ്റ്റേണ്‍ ഘാട്ട് സ്പെഷ്യല്‍ സോണ്‍ കമ്മിറ്റിയുടെ ചുമതലയാണ് ഏറ്റെടുത്ത് നിര്‍വഹിക്കുന്നത്. മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ കമ്മിറ്റിയ്ക്ക് കീഴിലാണ്.

2016 നവംബർ 24ന് നിലമ്പൂരിലെ വരയൻ കുന്നിൽ കുപ്പു ദേവരാജ് വെടിയേറ്റ് മരിച്ചതുമുതല്‍ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രതിസന്ധിയിലാണ്. ഇതിന്റെ ചുമതല വഹിച്ചിരുന്ന കൃഷ്ണമൂര്‍ത്തി കേരള പോലീസിന്റെ പിടിയിലായി. മുരളി കണ്ണമ്പിള്ളിയും അറസ്റ്റിലായി. പ്രധാനപ്പെട്ട നേതാക്കളെല്ലാം അറസ്റ്റിലായതോടെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രതിസന്ധിയിലായിരുന്നു.

അതിനു ശേഷമാണ് ചുമതല ഏറ്റെടുക്കാന്‍ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി അംഗമായ സഞ്ജയ്‌ ദീപക് റാവു എത്തുന്നത്. അനില്‍ എന്ന പേരിലാണ് ഇയാള്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. മുന്‍പ് സിപിഐഎംഎല്‍ നക്സല്‍ബാരി പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഈ പ്രസ്ഥാനം മാവോയിസ്റ്റ് പ്രസ്ഥാനവുമായി ലയിച്ചപ്പോഴാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തുന്നത്. മുന്‍പ് മഹാരാഷ്ട്രയായിരുന്നു പ്രവര്‍ത്തന മേഖല. അതിനു ശേഷമാണ് സഞ്ജയ്‌ ദീപക് റാവു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയിലെ എത്തുന്നത്.

Logo
X
Top