മാവോയിസ്റ്റ് നേതാവ് സഞ്ജയ്‌ ദീപക് റാവുവിന്റെ ഏറ്റവും പുതിയ ഫോട്ടോ; അറസ്റ്റ് വാര്‍ത്ത ആദ്യം പുറത്ത് വിട്ട മാധ്യമ സിന്‍ഡിക്കറ്റ് ഫോട്ടോയും പുറത്ത് വിടുന്നു

തിരുവനന്തപുരം: തെലങ്കാനയിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് സഞ്ജയ്‌ ദീപക് റാവുവിന്റെ ഏറ്റവും പുതിയ ഫോട്ടോ മാധ്യമ സിൻഡിക്കേറ്റ് പുറത്തു വിടുന്നു. തെലങ്കാന പോലീസിൻ്റെ പക്കൽ മാത്രമുള്ള ഫോട്ടോ ആണിത്. വിവിധ സംസ്ഥാനങ്ങളിലായി വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ് സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച റാവുവിനെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങളൊന്നും ഇൻ്റലിജൻസ് ഏജൻസികളുടെ പക്കൽ ഉണ്ടായിരുന്നില്ല. ബുധനാഴ്ച റാവു പിടിയിലായ വാർത്ത ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യും മുൻപ് മാധ്യമ സിൻഡിക്കറ്റ് ആണ് പുറംലോകത്തെ അറിയിച്ചത്. അതിന് ശേഷം തെലങ്കാന പൊലീസ് എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്

ഏറെ നാളായി വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങള്‍ തിരയുന്ന തിരയുന്ന സഞ്ജയ്‌ ദീപക് റാവു ഒളിവിലായിരുന്നു. കേരള-തമിഴ്നാട്-കര്‍ണാടക തമിഴ്നാട് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഞ്ജയ്‌ ദീപക് റാവുവാണ്. അതുകൊണ്ട് തന്നെ ഈ അറസ്റ്റ് ഈ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. റാവുവിനെ തെലങ്കാന പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

റാവുവിന്റെ ഈ അറസ്റ്റോടെ മൂന്നു സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങ് വീഴുകയാണ്. അതുകൊണ്ട് തന്നെ സംഘടനയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ് ഈ അറസ്റ്റ്. തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിഭാഗത്തിനു നേതൃത്വം നല്‍കാന്‍ ഏകദേശം മൂന്നു വര്‍ഷം മുന്‍പാണ് സഞ്ജയ്‌ ദീപക് റാവു എത്തുന്നത്. വെസ്റ്റേണ്‍ ഘാട്ട് സ്പെഷ്യല്‍ സോണ്‍ കമ്മിറ്റിയുടെ ചുമതലയാണ് റാവുവിന്. മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ കമ്മിറ്റിയ്ക്ക് കീഴിലാണ്.

2016 നവംബർ 24ന് നിലമ്പൂരിലെ വരയൻ കുന്നിൽ കുപ്പു ദേവരാജ് വെടിയേറ്റ് മരിച്ചതുമുതല്‍ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രതിസന്ധിയിലാണ്. ഇതിന്റെ ചുമതല വഹിച്ചിരുന്ന കൃഷ്ണമൂര്‍ത്തി കേരള പോലീസിന്റെ പിടിയിലായി. മുരളി കണ്ണമ്പിള്ളിയും അറസ്റ്റിലായി. പ്രധാനപ്പെട്ട നേതാക്കളെല്ലാം അറസ്റ്റിലായതോടെ മാവോയിസ്റ്റ് പ്രസ്ഥാനം പ്രതിസന്ധിയിലായിരുന്നു.

അതിനു ശേഷമാണ് ചുമതല ഏറ്റെടുക്കാന്‍ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി അംഗമായ സഞ്ജയ്‌ ദീപക് റാവു എത്തുന്നത്. അനില്‍ എന്ന പേരിലാണ് ഇയാള്‍ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. മുന്‍പ് സിപിഐഎംഎല്‍ നക്സല്‍ബാരി പ്രസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. ഈ പ്രസ്ഥാനം മാവോയിസ്റ്റ് പ്രസ്ഥാനവുമായി ലയിച്ചപ്പോഴാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തുന്നത്. മുന്‍പ് മഹാരാഷ്ട്രയായിരുന്നു പ്രവര്‍ത്തന മേഖല. അതിനു ശേഷമാണ് സഞ്ജയ്‌ ദീപക് റാവു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയിലെ എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top