തിരഞ്ഞെടുപ്പ് രാത്രിയില്‍ മാറിയ ജോ ബൈഡന്‍; ഇപ്പോള്‍ യുഎസ് പ്രസിഡൻ്റിൻ്റെ മാനസികാവസ്ഥ…


അടുത്ത അമേരിക്കൻ പ്രസിഡൻ്റ് ആരാണെ ആകാംക്ഷ അമേരിക്കയിലും ലോകമെമ്പാടും തുടരുകയാണ്. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസാണോ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപാണോ അധികാരമുറപ്പിക്കാൻ പോകുന്നത് എന്ന ചർച്ചകൾക്കിടയിൽ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ എവിടെ എന്ന ചോദ്യമുയരുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റുകൾക്ക് വേണ്ടി ആദ്യം കളത്തിൽ ഇറങ്ങാൻ നിശ്ചയിച്ചതും അദ്ദേഹത്തിനെ ആയിരുന്നു. എന്നാൽ പ്രായവും തുടർച്ചയായി ഉണ്ടായ ഓർമക്കുറവുകൾ അടക്കമുള്ള ആരോഗ്യ പ്രശ്നം കാരണം അദ്ദേഹം പിൻമാറുകയായിരുന്നു. തുടർന്നാണ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് നറുക്ക് വീണത്.

ALSO READ: യുഎസില്‍ ട്രംപ് അധികാരത്തിലേക്ക് ; സ്വിങ് സ്റ്റേറ്റുകളിൽ നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം


അമേരിക്കയുടേയും തൻ്റെയും ഭാവിയെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന വേളയിൽ ജോ ബൈഡൻ തൻ്റെ ഔദ്യോഗിക വസതിക്കുള്ളിൽ ഒതുങ്ങിക്കൂടിയതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുടുംബത്തിൻ്റെയും അടുത്ത ഉപദേശകരുമടക്കിയ സംഘത്തോടൊപ്പം അദ്ദേഹം വൈറ്റ് ഹൗസിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു കാലത്ത് രാഷ്ട്രീയ വേദിയിൽ ആധിപത്യം പുലർത്തിയിരുന്ന മനുഷ്യൻ ഇപ്പോൾ വെറും കാഴ്ചക്കാരനായി മാത്രം മാറിയിരിക്കുകയാണ്.

ALSO READ: കമലയുടെ തിരിച്ചുവരവ് !! അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഒരു സെനറ്റർ എന്ന നിലയിലായാലും പ്രസിഡൻ്റ് സ്ഥാനാർത്ഥി എന്ന നിലയിലായാലും എണ്ണമറ്റ തിരഞ്ഞെടുപ്പ് രാത്രികളുടെ കേന്ദ്രബിന്ദുവായിരുന്ന ബൈഡൻ അതിൽ നിന്നും വ്യത്യസ്തമായി ഉൾവലിഞ്ഞിരിക്കുകയാണ്. ശുഭാപ്തിവിശ്വാസം കൊണ്ടുള്ള ശാന്തതയാണ് ഇതെന്നായിരുന്നു അദ്ദേഹത്തിനോട് അടുപ്പമുള്ള ഡെലവെയറിലെ സെനറ്റർ ക്രിസ് കൂൺസ് പ്രസിഡൻ്റിൻ്റെ മാനസികാവസ്ഥയെ വിശേഷിപ്പിച്ചത്.
മത്സരത്തിൻ്റെ ഫലം വരുന്നതിനിടയിൽ പ്രധാന നേതാക്കളെ വിളിച്ച് കാര്യങ്ങൾ അദ്ദേഹം അന്വേഷിച്ചതായും ബൈഡനോട് അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ പൊതുപരിപാടികൾ എല്ലാം ഒഴിവാക്കിയ അദ്ദേഹം അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ രാത്രി മുതൽ ചിലവഴിക്കുകയാണെന്നും അവർ പറയുന്നു.

ALSO READ: ആദ്യ ഫലസൂചനകളില്‍ ട്രംപിന് മുന്നേറ്റം; വെര്‍മോണ്ടില്‍ കമലാ ഹാരിസ്; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍

തൻ്റെ രാഷ്ട്രീയ യാത്രയുടെ അവസാന അധ്യായത്തിൽ ആധികാരികമായ ഒരു വിടവാങ്ങൽ ബൈഡൻ വിചാരിച്ചിരുന്നിരിക്കാം. സഹപ്രവർത്തകയായ കമല ഹാരിസിന് അധികാരം കൈമാറി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങാം എന്ന ആഗ്രഹത്തിന് തിരിച്ചടി ഉണ്ടായികൊണ്ടിരിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോഴാണ് പ്രസിഡൻ്റിൻ്റെ അസാന്നിധ്യം ചർച്ചയാവുന്നത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇതാടെ അമേരിക്കയെ ചരിത്രത്തിലാദ്യമായി ഒരു വനിത നയിക്കും എന്നാഗ്രഹിച്ചിരുന്നവർക്ക് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായിരിക്കുന്നത്.

ALSO READ: അമ്പടാ ട്രംപേ… താലിബാൻ നേതാവിനെ ഫോട്ടോ കാട്ടി പേടിപ്പിച്ചു; ആദ്യം കമല ചിരിച്ചു, ഇപ്പോൾ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top