വെറും വയറ്റിൽ രാവിലെ ഒരു ഗ്ലാസ് പാൽ കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പോഷക സമ്പുഷ്മാണ് പാൽ. കാൽസ്യം, പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമായി പാൽ കണക്കാക്കപ്പെടുന്നു. ദിവസവും രാവിലെയും രാത്രിയും ഒരു ഗ്ലാസ് പാൽ കുടിക്കുന്ന ശീലമുള്ള ഒട്ടേറെ പേരുണ്ട്. ചിലർ രാവിലെ വെറും വയറ്റിലാണ് പാൽ കുടിക്കാറുള്ളത്. ഇത് ശരീരത്തിന് ഗുണകരമാണോ അതോ ദോഷമാണോയെന്ന് വാദപ്രതിവാദങ്ങൾ ഏറെക്കാലമായി നടക്കുന്നുണ്ട്.

എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പാൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാന്ന് നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഡോ. സോണാലി ഗൗതം പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കാൽസ്യം, ഫോസ്ഫറസ്, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് പാൽ. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ ഡി, വിറ്റാമിൻ ബി 12, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും പാലിൽ അടങ്ങിയിട്ടുണ്ടെന്നും വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ഇവ ആവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

വെറുംവയറ്റിൽ പാൽ കുടിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന വിശ്വാസം അടിസ്ഥാനരഹിതമാണെന്ന് ഡോ.ഗൗതം പറഞ്ഞു. ചില വ്യക്തികൾക്ക് ലാക്ടോസ് ഇൻടോളറൻസ് മൂലം ദഹനസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാമെങ്കിലും വെറും വയറ്റിൽ പാൽ കുടിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് മെഡിക്കൽ പഠനങ്ങളൊന്നുമില്ല. പൊതുവേ, വെറും വയറ്റിൽ പാൽ കുടിക്കുന്നത് സുരക്ഷിതമാണെന്ന് അവർ പറഞ്ഞു. ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്ക് ബദാം പാൽ, സോയ പാൽ പോലുള്ള സസ്യാധിഷ്ഠിത പാൽ ഇതരമാർഗങ്ങൾ തിരഞ്ഞെടുക്കാമെന്നും അവർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top