പച്ചമുട്ട കഴിക്കാറുണ്ടോ? ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും

പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ദൈനംദിന ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ എ, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 9, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഡിഎച്ച്എ, ഇപിഎ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

മുട്ട പലവിധത്തിൽ കഴിക്കുന്നവരുണ്ട്. ചിലർ പുഴുങ്ങി കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ ഓംലൈറ്റായി കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിലരാകട്ടെ, പച്ച മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഇങ്ങനെ ദിവസവും പച്ച മുട്ട കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആരോഗ്യകാര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരും സ്ഥിരമായി ജിമ്മിൽ പോകുന്നവരും ദൈനംദിന പ്രോട്ടീൻ ഉപഭോഗം നിറവേറ്റുന്നതിനായി പച്ച മുട്ട കഴിക്കാറുണ്ടെന്ന് ഡയറ്റീഷ്യൻ ജിനാൽ പട്ടേൽ പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പച്ചമുട്ട ആരോഗ്യത്തിന് നല്ലതാണെന്നാണ് പലരുടെയും വിശ്വാസം. എന്നാൽ, പച്ച മുട്ട കഴിക്കരുത്. ഇത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിലർ വെറും വയറ്റിൽ പച്ച മുട്ട കഴിക്കാറുണ്ട്. ഇത് വയറുവേദന, മലബന്ധം, വയറിളക്കം, ഗ്യാസ്, ചിലരിൽ ഭക്ഷ്യവിഷബാധ തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പട്ടേൽ വിശദീകരിച്ചു.

വേവിച്ച മുട്ടയിൽ കാണപ്പെടുന്ന ഒരു പ്രധാന പോഷകമാണ് ബയോട്ടിൻ. പച്ച മുട്ടയിൽ അവിഡിൻ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയില്ല. മുട്ട വേവിക്കുമ്പോൾ അവിഡിൻ നീക്കം ചെയ്യപ്പെടുന്നു, ഇത് ശരീരത്തെ ബയോട്ടിൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. വേവിച്ച മുട്ടയെ അപേക്ഷിച്ച് പച്ച മുട്ട ദഹിക്കാൻ പ്രയാസമാണ്. ഇത് വീക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. ദിവസവും 1 പച്ച മുട്ട കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ മോശമായി ബാധിക്കും. മുട്ട എപ്പോഴും വേവിച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് അവർ അഭിപ്രായപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top