എന്താണ് ‘റിപ്പബ്ലിക്’!! എത്ര പേർ ശരിയായ അർത്ഥമറിഞ്ഞ് ആഘോഷിക്കുന്നു; ചില ഓർമ്മപ്പെടുത്തലുകള്‍

76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ നിറവിലാണ് ഇന്ത്യ. രാജ്യമെമ്പാടും അഭിമാനത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ ഇത്തരം ഒരു ആഘോഷം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, റിപ്പബ്ലിക് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് എത്ര പേർക്ക് അറിയാം എന്നതാണ് ഏറ്റവും പ്രധാന ചോദ്യം.

‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക് (republic) എന്ന വാക്കിന്റെ അര്‍ത്ഥം.‘res publica’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. അതായത് Res എന്നും Publicus എന്നുമുള്ള രണ്ട് ലാറ്റിൻ പദങ്ങള്‍ ചേര്‍ന്നതാണ് റിപ്പബ്ലിക്. ജനങ്ങളുടെ താൽപര്യവും ഉത്തരവാദിത്വവും എന്നാണ് രണ്ടും ചേരുമ്പോഴുള്ള അര്‍ത്ഥം.

പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍, രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്‘ എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണകര്‍ത്താക്കള്‍ എന്നത് തന്നെയാണ് റിപ്പബ്ലിക് എന്ന വാക്ക് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് എന്നതാണ് വസ്തുത.

1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും 1950 ജനുവരി 26 നാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നത്. ഡോ ബിആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണസംഘടനയെ 1949 നവംബർ 26 ന് അംഗീകരിച്ചിരുന്നു.(ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്)

1929 ഡിസംബർ 19ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിൻ്റെ ലാഹോർ സമ്മേളനത്തിൽ ചരിത്രപരമായ ‘പൂർണ സ്വരാജ്’ (സമ്പൂർണ സ്വാതന്ത്ര്യം) പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് 1930 ജനുവരി 26 സ്വാതന്ത്ര്യ ദിനമായും പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ സ്മരണക്കായിട്ടാണ് റിപ്പബ്ലിക് ദിനം ജനുവരി 26 ആയി തിരഞ്ഞെടുത്തത്. 1949 നവംബർ 26 ന് പാർലമെൻ്റ് അംഗീകരിച്ച ഭരണഘടനയിൽ 1950 ജനുവരി 26ന് സഭാ അംഗങ്ങൾ ഒപ്പിട്ടു. ഇതോടെ ഇന്ത്യ ഒരു പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കായി (Sovereign Socialist Secular Democratic Republic) മാറി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top