യുദ്ധമുഖത്തേക്ക് ഇന്ത്യയുടെ ‘ഖാർഗ കാമികാസെ’; ആത്മഹത്യ ദൗത്യങ്ങളിലൂടെ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന പുതിയ ആയുധം

സൈന്യത്തിൻ്റെ കരുത്ത് വർധിപ്പിക്കാൻ നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (NAL) നിർമ്മിച്ച അതിവേഗ ഡ്രോൺ. സെക്കൻഡിൽ 40 മീറ്റർ വേഗതയുള്ള ഖാർഗ കാമികാസെ (Kharga Kamikaze) ഡ്രോണാണ് വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍എഎൽ ഇത് പുറത്തിറക്കിയത്. ഉയർന്ന വേഗതയും കുറഞ്ഞ ഭാരവുമാണ് ഏറ്റവും വലിയ പ്രത്യേകത.

700 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ ഡ്രോണിന് കഴിയും. കൂടാതെ ജിപിഎസ്, നാവിഗേഷൻ സിസ്റ്റം, ഹൈ-ഡെഫനിഷൻ ക്യാമറ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാനുള്ള ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം ജാമിംഗിനുള്ള പ്രതിരോധ നടപടികളും ഇതിന് ഉണ്ടെന്നാണ് വിവരം അതിനാൽ റഡാറുകളുടെ കണ്ണുവെട്ടിച്ച് ആക്രമണം നടത്താനുള്ള ശേഷി ഖാർഗ ഡ്രോണിനുണ്ട്.

Also Read: ഒടുവിൽ അതും സംഭവിച്ചു… ചരിത്രനേട്ടം സ്ഥിരീകരിച്ച് നേവി; കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന രാജ്യമായി ഇന്ത്യ

ഒരു തരം ചാവേർ ഡ്രോണായി (suicide drone) അറിയപ്പെടുന്ന ഖാർഗ കാമികാസെ ഡ്രോണിന് ശത്രുതാവളങ്ങളെ എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും. 30,000 രൂപ ചിലവിലാണ് നിർമ്മാണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇത്തരം ഡ്രോണുകൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 1,000 കിലോമീറ്റർ ദൂരം വരെ പറക്കാൻ ശേഷിയുള്ള കാമികാസെ ഡ്രോൺ ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങൾക്ക് വൻ ഭീഷണിയായിരുന്നു യുക്രെയ്ൻ ഉയർത്തിയത്.

Also Read: ചൈനയെ തടുക്കാന്‍ അമേരിക്കൻ പ്രിഡേറ്റർ ഡ്രോൺ; വിലകൂടും മുമ്പ് വാങ്ങാൻ ഇന്ത്യ

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ തോൽവി ഉറപ്പായപ്പോൾ ജപ്പാൻ വ്യോമസേനയിലെ പൈലറ്റുമാർ നടത്തിയ ആത്മഹത്യ ദൗത്യത്തെയാണ് (ചാവേർ ആക്രമണം) കാമികാസെ എന്ന് പറയുന്നത്. കീഴങ്ങാൻ കൂട്ടാക്കാതെ യുദ്ധവിമാനങ്ങൾ സഖ്യകക്ഷികളുടെ (ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, റഷ്യ) വിമാനങ്ങളിലും കപ്പലുകളിലും ഇടിച്ച് ചാവേർ ആക്രമണം നടത്തുന്നതായിരുന്നു കാമികാസെ ദൗത്യം.

അതേസമയം അതിർത്തി സുരക്ഷയ്ക്കായി ഇന്ത്യ സമഗ്രമായ ആൻ്റി ഡ്രോൺ യൂണിറ്റ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ബിഎസ്എഫിന്റെ 60-ാമത് റെയ്‌സിങ് ഡേ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷായുടെ പ്രഖ്യാപനം. പഞ്ചാബില്‍ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സ്ഥാപിച്ച ലേസറോട് കൂടിയ ആന്റി ഡ്രോണ്‍ ഗണ്‍ സംവിധാനം ഫലപ്രദമാകുന്നതായും അദ്ദേഹം അറിയിച്ചു. ഈ സംവിധാനം വഴി ഈ വർഷം മാത്രം 260ലധികം ഡ്രോണുകൾ വിജയകരമായി തടഞ്ഞതായും അമിത് ഷാ വ്യക്തമാക്കി.

Also Read: ‘ശത്രുക്കളെ നശിപ്പിക്കുന്നവൻ’; അരിഘട്ട് ചൈനക്കുള്ള താക്കീതോ? രണ്ട് ആണവ അന്തർവാഹിനികൾ പണിപ്പുരയില്‍

പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനുള്ള കോംപ്രഹെന്‍സീവ് ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റത്തിൻ്റെ (CIBMS) നിർമ്മാണം പുരോഗമിക്കുന്നതായും അമിത് ഷാ അറിയിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top