എന്താണ് പ്രൈമറി അമീബിക്ക് മെനിംഗോ എൻസെഫലൈറ്റിസ്? പ്രതിരോധം എങ്ങനെ?
ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു എന്ന വാർത്ത ഏറെ ഭയത്തോടെയും ഉത്കണ്ഠയോടെയുമാണ് മലയാളികൾ വായിച്ചത്. പതിനഞ്ചുകാരനെ ബാധിച്ച അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന രോഗം എന്താണ്? ഇതിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയാണ്?
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്).
രോഗാണുക്കള്‍ നിറഞ്ഞ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ അമീബ വിഭാഗത്തില്‍ പെട്ട രോഗാണുക്കള്‍ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാകാനിടയാകുകയും ചെയ്യുന്നു. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇത് പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഏതെങ്കിലും തരത്തില്‍ പ്രതിരോധശേഷി കുറഞ്ഞവിലും ഈ അപൂര്‍വ്വരോഗം ചിലപ്പോള്‍ ഉണ്ടാകാനിടയുണ്ട്. അതേസമയം മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല ഇത്.
വെള്ളം വായിലൂടെ കുടിക്കുന്നത് മൂലം ഈ രോഗം വരില്ല. എന്നാല്‍ വെള്ളം ശക്തിയായി മൂക്കിലൂടെ കടന്നാല്‍ മൂക്കിലെ അസ്ഥികളിലെ നേരിയ വിടവിലൂടെ ഇവ തലച്ചോറിലെത്തുന്നു. മലിനജലവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമായിരിക്കും ആദ്യലക്ഷണം. ശക്തിയായ പനി, ഛര്‍ദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
ഈ രോഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here