പൂരം അട്ടിമറിയും പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി എന്ത് ബന്ധം? ഉണ്ടെന്ന് വിവരാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ

തൃശൂർ പൂരം പോലീസ് കലക്കിയെന്നും അതിൻ്റെ അന്വേഷണം അട്ടിമറിച്ചെന്നും ആരോപണം ശക്തമാകുന്നതിന് ഇടയിൽ പുതിയ വെളിപ്പെടുത്തലുമായി ജോമോൻ പുത്തൻപുരയ്ക്കൽ. 2016ൽ കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെയാണ് പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസറായി നിയമിച്ചിരുന്നത്. പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട വിവരാവകാശ മറുപടിയുടെ പേരിൽ ഇയാളാണ് സസ്പെൻഷനിലായത്. ഡിവൈഎസ്പി എം.എസ്.സന്തോഷത്തിനെതിരായ നടപടിവിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ജോമോൻ ഇക്കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ALSO READ: പൂരം അട്ടിമറിയിൽ റിപ്പോർട്ട് നൽകാത്തത് പ്രശ്നമല്ല; വിവരം പുറത്തറിയിച്ച ഡിവൈഎസ്പിക്ക് തിടുക്കത്തിൽ സസ്പെൻഷൻ

“111 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ദുരന്തത്തിൽ ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ പെടുത്തിയ ഉദ്യോഗസ്ഥനാണ് എം.എസ്.സന്തോഷ്. ഈ ഉദ്യോഗസ്ഥനെയാണ് തെറ്റായ വിവരം നൽകിയതിന് ഇന്ന് മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്യ്തത്. ഇദ്ദേഹത്തിന് പൂരവും വെടിക്കെട്ടും പൊതുവെ അലർജിയാണ്. അതുകൊണ്ടാണ് തൃശൂർ പൂരം കലക്കിയ വിഷയത്തിൽ വിവരം തെറ്റായി കൊടുത്തത്.” -ഇങ്ങനെയാണ് ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പോസ്റ്റ്.

പോലീസ് ഇടപെടലിലാണ് പൂരം അലങ്കോലമായതെന്ന ആരോപണം രൂക്ഷമായതോടെ ഡിജിപിയെ അന്വേഷണത്തിന് നിയോഗിച്ച് സർക്കാർ ഉത്തരവായിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ ഈ അന്വേഷണത്തിനായി ഡിജിപി നിയോഗിക്കുകയും ചെയ്തു. ഇതെല്ലാം ഫയലിൽ ഉണ്ടായിരിക്കെ, വേണ്ടവിധം പരിശോധിക്കാതെ, അന്വേഷണം നടക്കുന്നില്ല എന്ന മട്ടിൽ വിവരാവകാശ അപേക്ഷക്ക് മറുപടി കൊടുത്തുവെന്ന് കണ്ടെത്തിയാണ് പോലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർ കൂടിയായ ഡിവൈഎസ്പിയെ ഇന്ന് വൈകിട്ട് സസ്പെൻഡ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top