കേജ്‌രിവാളിന് സന്ദേശം എത്തിക്കാന്‍ പുതിയ വാട്‌സ്ആപ്പ് നമ്പര്‍; നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും അദ്ദേഹത്തിന് എത്തിക്കുമെന്ന് ഭാര്യ സുനിത

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പിന്തുണയും പ്രാര്‍ത്ഥനയും പങ്കുവയ്ക്കാന്‍ പുതിയ വാട്‌സ്ആപ്പ് നമ്പര്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി. ‘കേജ്‌രിവാള്‍ക്കൊ ആശിര്‍വാദ്’ എന്ന ക്യാമ്പയിന്‍ വഴി പൊതുജനങ്ങള്‍ക്ക് പിന്തുണ അറിയിക്കാം. 8297324624 എന്ന നമ്പറിലേക്ക് ആര്‍ക്കും സന്ദേശം അയക്കാമെന്ന് കേജ്‌രിവാളിന്റെ ഭാര്യ സുനിത വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

‘ഡല്‍ഹിയിലെ ജനങ്ങള്‍ കേജ്‌രിവാളിനെ ഇപ്പോഴും സ്‌നേഹിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി പലരും നിരാഹാരം ഇരിക്കുകയാണെന്ന് ഫോണില്‍ അറിയിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്ക് അയക്കുക. അത് അദ്ദേഹത്തിന്റെ അടുത്തെത്തും. അദ്ദേഹത്തിന് സന്ദേശം അയക്കാന്‍ നിങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കാരന്‍ ആകേണ്ടതില്ല’. സുനിത സന്ദേശത്തില്‍ പറയുന്നു

കേജ്‌രിവാളിന്റെ ആരോഗ്യനില മോശമാണെന്നും എല്ലാവരും പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സുനിത ആവശ്യപ്പെട്ടിരുന്നു. കേജ്‌രിവാള്‍ അറസ്റ്റിലായിശേഷം ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ സന്ദേശം സുനിത വായിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top