വീഡിയോ ചാറ്റുമായി വാട്സ്ആപ്; പുതിയ ഫീച്ചർ ഉടൻ
വോയിസ് മെസ്സേജ് പോലെ വാട്സാപ്പിൽ ഇനി ചെറു വീഡിയോകളും ഒറ്റ ക്ലിക്കിൽ റെക്കോർഡ് ചെയ്ത് അയക്കാം. മെസേജ് ടൈപ് ചെയ്യുന്ന chat window യുടെ വലത് ഭാഗത്ത് ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്യാമറാ icon കാണാൻ കഴിയും. 60 സെക്കൻഡ് വരെയുള്ള വീഡിയോയാണ് ഒറ്റ ക്ലിക്കിൽ റെക്കോർഡ് ചെയ്ത് അയക്കാവുന്നത്. chat window യുടെ വലത് ഭാഗത്തെ മൈക്കിന്റെ ചിത്രത്തിൽ അമർത്തി voice record ചെയ്യുന്നത് പോലെ, ഇനി അവിടെ തന്നെ വരുന്ന camera icon ക്ലിക്ക് ചെയ്ത് വീഡിയോ അയക്കാം.
Voice record ചെയ്യുന്ന സമയത്ത് മുകളിലേക്ക് swipe ചെയ്ത് റെക്കോർഡ് lock ചെയ്ത് വയ്ക്കുന്നത് പോലെ വീഡിയോ record ചെയ്യുമ്പോഴും swipe ചെയ്ത് lock ചെയ്ത് റെക്കോഡ് പൂർത്തിയായ ശേഷം ഒറ്റ ക്ലിക്കിൽ send ചെയ്യാം. യുഎസ്, യുകെ എന്നിവിടങ്ങളിലെ വാട്സ്ആപ് യൂസേഴ്സ് നാണ് ഇപ്പൊൾ ഈ update കിട്ടിയിട്ടുള്ളത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലും ഇത് ലഭ്യമാകും. വാട്സാപ്പിൽ chat ചെയ്യുമ്പോൾ പറയുന്ന വിഷയത്തെ ക്കുറിച്ച് എന്തെങ്കിലും ഒന്ന് കാണിച്ചു ബോധ്യപ്പെടുത്താൻ ഉണ്ടെങ്കിൽ ഒറ്റ ക്ലിക്കിൽ കഴിയും എന്നാണു് പുതിയ feature നേക്കുറിച്ച് വാട്സ്ആപ് വിശദീകരിക്കുന്നത്.
Type ചെയ്യുന്ന മെനക്കെട് ഒഴിവാക്കാൻ voice message അയച്ച് ശീലിച്ചവർക്ക് കൂടുതൽ ഉപകാരപ്പെടും ഈ വീഡിയോ chat എന്നത് ഉറപ്പ്. നേരത്തെ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷം ഗാലറിയില് പോയി select ചെയ്ത് share ചെയ്ത് മാത്രമേ വീഡിയോ മറ്റൊരാൾക്ക് അയക്കാൻ പറ്റുമായിരുന്നുള്ളു . ഇനി അത് ഞൊടിയിടയിൽ സാധിക്കും എന്നതാണ് പ്രധാന കാര്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here