ഇനി എഐ സ്റ്റിക്കറുകളുടെ ആറാട്ട്; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകളെ വാട്ട്സ്ആപ്പിലേക്ക് ചേർക്കാൻ മെറ്റ. ഉപയോക്താക്കളെ ഇഷ്ടമുള്ള സ്റ്റിക്കറുകൾ നിർമിക്കാൻ അനുവദിക്കുന്നതാണ് അതിലെ ഒരു ഫീച്ചർ. പുതിയ ‘എഐ സ്റ്റിക്കർ ഫീച്ചർ’ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ചാറ്റ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. ഉപയോക്താക്കളുടെ ഓൺലൈൻ ആശയവിനിമയങ്ങൾക്ക് കൂടുതൽ വ്യക്തതയും പുത്തൻ അനുഭവങ്ങളും സാധ്യമാക്കുന്ന തരത്തിലായിരിക്കും അപ്ഡേഷനുകൾ.
ഉപയോക്താക്കൾക്ക് അവരുടെ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലാമ 2 എന്ന സാങ്കേതികവിദ്യയും ഇമേജ് നിർമാണ മോഡലായ എമുവും ഉപയോഗിച്ച് എഐ ഫീച്ചറുകളുടെ സഹായത്തിൽ സെക്കന്റുകൾക്കുളളിൽ തന്നെ ഉപയോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകൾ ലഭ്യമാകും. ഈ പുത്തൻ ഫീച്ചർ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്.
ഇനി സ്റ്റിക്കർ ആർക്കെങ്കിലും അയച്ചു കഴിഞ്ഞാല്‍, അവ സ്റ്റിക്കര്‍ ട്രേയില്‍ ദൃശ്യമാകും. അതോടെ, എപ്പോള്‍ വേണമെങ്കിലും കോണ്‍ടാക്റ്റുകളുമായി എഐ സൃഷ്ടിച്ച സ്റ്റിക്കറുകൾ ഷെയര്‍ ചെയ്യാനാകും.
നിലവിൽ ഇംഗ്ലീഷില്‍ നിർദേശങ്ങൾ നൽകിയാൽ മാത്രമേ എഐ സ്റ്റിക്കറുകള്‍ നിർമിക്കപ്പെടുകയുള്ളൂ. മറ്റ് ഭാഷകളുടെ പിന്തുണ വൈകാതെ തന്നെ എത്തിയേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here