പൃഥ്വിരാജ് വന്നാല്‍ അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ഒരു മൂലയില്‍ ഒതുങ്ങും; ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ വിശേഷങ്ങളുമായി സംവിധായകന്‍
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ തന്റെ അടുത്ത ബോളിവുഡ് സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പൃഥ്വിരാജ്. അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അലി അബ്ബാസ് സഫറിന്റെ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പ്രളയ് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് താന്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി മണാലിയില്‍ ആയിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു.
‘മണാലിയില്‍ നിന്ന് ഞാന്‍ കുളുവിലേക്ക് റോഡ് മാര്‍ഗം പോയി. അവിടെനിന്ന് ഛണ്ഡീഗഡിലേക്ക് വിമാനം കയറി. പിന്നീട് ഡല്‍ഹി, മുംബൈ, ദുബായ് ഒടുവില്‍ എഡിന്‍ബര്‍ഗ്. അവിടുന്ന് ഗ്ലെന്‍ നെവിസിലേക്ക്. മുഖംമൂടി ധരിച്ച് നാല് മണിക്കൂര്‍ ആണ് എനിക്ക് ഷൂട്ട്. ആ നാല് മണിക്കൂര്‍ കഴിഞ്ഞ് വന്ന വഴി മുഴുവന്‍ തിരിച്ചു പോയി മണാലിയിലെ ചിത്രത്തിന്റെ സെറ്റിലെത്തി.’
ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ പൃഥ്വിരാജ് എത്തുമ്പോഴെല്ലാം അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും ഇനി തങ്ങള്‍ക്കിടവിടെ പ്രസക്തിയില്ലെന്ന് കളിയാക്കി പറയുമായിരുന്നുവെന്ന് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ഓര്‍ത്തു.
“ഒരേസമയം രണ്ട് വലിയ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതിനാല്‍ നാല് മണിക്കൂര്‍ മാത്രമേ പൃഥ്വി സെറ്റില്‍ വന്നിരുന്നുള്ളൂ. അക്ഷയും ടൈഗറും എന്നോടു പറയും ‘ഇന്ന് ഞങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ്. കാരണം എല്ലാം ശ്രദ്ധയും അവനിലാണല്ലോ.’ ഇതും പറഞ്ഞ് അവര്‍ ഒരു മൂലയ്ക്ക് മിണ്ടാതെ മാറി നില്‍ക്കും,” അലി അബ്ബാസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here