‘ബര്‍ഫി’ അപകടം പിടിച്ച സബ്ജക്ട് ആണ്; നിര്‍മാണത്തിന് ഇറങ്ങേണ്ടെന്ന് അച്ഛനോടും അമ്മാവനോടും രണ്‍ബീര്‍ പറഞ്ഞു

രണ്‍ബീര്‍ കപൂറിനെയും പ്രിയങ്ക ചോപ്രയെയും കേന്ദ്രകഥാപാത്രമാക്കി അനുരാഗ് ബസു സംവിധാനം ചെയ്ത ‘ബര്‍ഫി’ ബോളിവുഡില്‍ മാത്രം അല്ല, മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതിയുള്ള സിനിമയാണ്. 12 വര്‍ഷത്തിനിപ്പുറവും ആഖ്യാനരീതി കൊണ്ട് ബോളിവുഡില്‍ വേറിട്ടു നില്‍ക്കുന്ന ചിത്രം, പക്ഷെ അല്പം റിസ്‌ക് ആണെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍ കരുതിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അമ്മാവനായ രണ്‍ധീര്‍ കപൂര്‍ പറയുന്നത്.

‘ബര്‍ഫി’ക്ക് പണം മുടക്കാന്‍ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറും താനും മുന്നോട്ടു വന്നപ്പോള്‍ രണ്‍ബീര്‍ ഇരുവരെയും പിന്തിരിപ്പിച്ചതായി ഓര്‍ക്കുകയാണ് രണ്‍ധീര്‍ കപൂര്‍.

”ഒരിക്കല്‍ ഞാന്‍ എന്റെ സഹോദരന്‍ ഋഷി കപൂറിനൊപ്പം മദ്യപിക്കുമ്പോള്‍, രണ്‍ബീര്‍ ഞങ്ങളോട് പറഞ്ഞു താന്‍ ഒരു മികച്ച തിരക്കഥ കേട്ടിട്ടുണ്ടെന്നും, ചിത്രത്തിന് ഇതുവരെ നിര്‍മാതാവിനെ കിട്ടിയിട്ടില്ലെന്നും. അതുകേട്ട് സിനിമ ഞങ്ങള്‍ ആ ചിത്രം നിര്‍മിക്കാമെന്ന് അവനോട് പറഞ്ഞു പക്ഷെ. സിനിമ പരാജയപ്പെടാന്‍ സാധ്യതയുള്ളതാണെന്ന് പറഞ്ഞ് അവന്‍ ഞങ്ങളെ സമ്മതിച്ചില്ല. ബര്‍ഫി ആയിരുന്നു ആ സിനിമ. ഇന്നത്തെ കാലത്ത് ആത്മാവുള്ള അപൂര്‍വം സിനിമകളില്‍ ഒന്നാണത്. പിന്നീട് യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയും സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് ബര്‍ഫി നിര്‍മ്മിച്ചത്,’ രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

രണ്‍ബീറിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്നാണ് ‘ബര്‍ഫി’. ഇലിയാന ഡിക്രൂസിന്റെ അരങ്ങേറ്റ ചിത്രം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top