കെപിസിസി പ്രസിഡൻ്റ് എവിടെ… നേമത്ത് അണികളെ വലച്ച് സുധാകരൻ

തിരുവനന്തപുരം: നേതാക്കളുടേയും പ്രവർത്തകരുടേയും ക്ഷമ പരീക്ഷിച്ച് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. തിരുവനന്തപുരം നേമം മണ്ഡലത്തിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിൻ്റെ ഉദ്ഘാടകനായ പാർട്ടി സംസ്ഥാന അധ്യക്ഷൻ മണിക്കൂറുകൾ വൈകിയതോടെയാണ് സംഘാടകരും അണികളും പ്രതിസന്ധിയിലായത്.

മന്ത്രി ശിവൻകുട്ടിയുടെ മണ്ഡലത്തിൽ മുൻ നിശ്ചയിച്ച പ്രകാരം ഡിസിസി പ്രസിഡൻ്റ് പാലോട് രവിയുടെ അധ്യക്ഷതയിൽ കുറ്റവിചാരണ സദസ് മൂന്ന് മണിക്ക് തന്നെ ആരംഭിച്ചു. എന്നാൽ പ്രധാന നേതാക്കളെല്ലാം പ്രസംഗിച്ച ശേഷം സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിച്ചിട്ടും ഉദ്ഘാടകൻ വേദിയിലെത്തിയില്ല. ഒടുവിൽ വെയിലിനെ വകവെക്കാതെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവര്‍ത്തകര്‍ സുധാകരനെ കാത്ത് റോഡിലേക്കിറങ്ങി. മണിക്കൂറുകളോളം അണികൾ റോഡിൽ കാത്തുനിന്നിട്ടും കെപിസിസി പ്രസിഡൻ്റ് സ്ഥലത്തെത്തിയില്ല.

വീഡിയോ കാണാം

മൂന്ന് മണിക്കൂറുകളോളം വൈകി 5:50 നാണ് കെ സുധാകരൻ യോഗ സ്ഥലത്തെത്തിയത്. തുടർന്ന് 6:05 ഓടെ കെപിസിസി പ്രസിഡൻ്റ് വേദിയിൽ എത്തിയപ്പോൾ വീണ്ടും ഈശ്വര പ്രാർത്ഥനയോടെ പരിപാടി ആരംഭിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ കെപിസിസി പ്രസിഡൻ്റ് വേദിയിൽ ആഞ്ഞടിച്ചെങ്കിലും സുധാകരനെതിരെയും അണികൾക്കിടയിൽ അപ്പോഴേക്കും മുറുമുറുപ്പ് തുടങ്ങിയിരുന്നു. വൻ ജനപങ്കാളിത്തം ഉണ്ടായിട്ടും കെപിസിസി പ്രസിഡൻ്റ് അണികളുടെ ക്ഷമയെ പരീക്ഷിച്ചത് കല്ലുകടിയായെന്ന വിമർശനവും പരിപാടിക്കിടയിൽ ഉയർന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top