കോടികളുടെ അഴിമതിപ്പണം എവിടെ; കോടതിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തും; ശരീരമാണ് ജയിലില്‍ ആത്മാവ് ജനങ്ങള്‍ക്കൊപ്പം; കേജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ
ഡല്‍ഹി : മദ്യനയ കേസില്‍ കോടികളുടെ അഴിമതി നടന്നുവെന്ന് പറയുന്ന ഇഡി ആ പണം മുഴുവന്‍ എവിടെയെന്ന് കൂടി വ്യക്തമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എഎപി നേതാക്കളുടേയും വീടുകളില്‍ ഇഡി വ്യാപക പരിശോധനയാണ് നടത്തിയത്. എന്നാല്‍ ഈ പണം മാത്രം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം നാളെ കോടതിയില്‍ ഉന്നയിക്കും. അഴിമതിപ്പണം എവിടെയെന്ന് അന്വേഷണ ഏജന്‍സികള്‍ ജനങ്ങളോടും വിശദീകരിക്കണം. മുഴുവന്‍ സത്യവും നാളെ കോടതിയില്‍ വ്യക്തമാക്കുമെന്നും കേജ്‌രിവാള്‍ അറിയിച്ചു. കേജ്‌രിവാളിന്റെ ജയില്‍ നിന്നുളള സന്ദേശം ഭാര്യ സുനിത കേജ്‌രിവാളാണ് വായിച്ചത്.
ഡല്‍ഹിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിലടക്കം ജയിലില്‍ കിടന്ന് ഇടപെട്ടതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കേജ്‌രിവാളിനെതിരെ കേസ് എടുക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം നിന്നതിനാണ് കേസ്. ഇത്‌കൊണ്ടെന്നും തളര്‍ത്താന്‍ കഴിയില്ല. ജനങ്ങളോടൊപ്പം തന്നെ എല്ലാകാലത്തുമുണ്ടാകും. ശരീരിക പ്രശ്‌നങ്ങളുണ്ട്. അതുകെണ്ട് ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണം. ശരീരം മാത്രമാണ് ജയിലിലുളളത്. ആത്മാവ് ഡല്‍ഹിയിലെ ജനങ്ങല്‍ക്കൊപ്പമാണ്. കണ്ണടച്ച് ഇരുന്നാല്‍ അത് മനസിലാകുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ജയിലില്‍ നിന്നുള്ള കേജ്‌രിവാളിന്റെ സന്ദേശം ഭാര്യ വായിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here