സാമന്ത ടാറ്റൂ മാറ്റിയോ ഇല്ലയോ, തീരാത്ത സംശയങ്ങളുമായി സിനിമ ലോകം
ഹൈദരാബാദ്: നാഗചൈതന്യയുടെ പേരിൽ ചെയ്‌ത ‘ചൈ’ എന്ന ടാറ്റു നീക്കം ചെയ്തോ സമാന്ത റൂത്ത് പ്രഭു? നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ വയറിന്റെ ഭാഗത്തുള്ള ടാറ്റു കാണാനില്ല. ഇത് ടാറ്റൂ നീക്കം ചെയ്തതാണോ അതോ മേക്കപ്പ് ഉപയോഗിച്ച് മറച്ചുവെച്ചതാണോ എന്ന ചർച്ചകൾ ആരാധകർക്കിടയിൽ സജീവമായിട്ടുണ്ട്.
പ്രണയത്തിലായിരുന്നപ്പോൾ മൂന്ന് ടാറ്റുകളായിരുന്നു ഇരുവരും ദേഹത്ത് പച്ചകുത്തിയിരുന്നത്. ഒന്ന് സമാന്തയുടെ കഴുത്തിന് പിന്നിലായി ചെയ്‌ത YMC ടാറ്റൂ ആണ്. ഇത് ഇരുവരും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രമായ ‘യേ മായ ചേസാവേ’യുടെ ആദ്യാക്ഷരങ്ങളാണ്.
പുരുഷന്റെ വാരിയെല്ലു കൊണ്ടാണ് അവന്റെ പങ്കാളിയ്ക്ക് ജീവൻ നൽകിയത് എന്ന സങ്കൽപത്തിൽ ചൈ എന്ന നാഗചൈതന്യയുടെ ചുരുക്കപ്പേരായിരുന്നു വലത് വശത്തുള്ള വാരിയെല്ലിന് മുകളിലായി താരം ടാറ്റു ചെയ്‌തത്. വിവാഹശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ ടാറ്റുവിനെക്കുറിച്ച് സമാന്ത ഒരിക്കൽ പറഞ്ഞിരുന്നു.
“ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം (ഞാൻ ഇതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഏക ടാറ്റു ഇപ്പോൾ വെളിപ്പെടുത്തുന്നു. നാഗചൈതന്യ എന്റെ ഭർത്താവാണ് എന്റെ ലോകം).’’–ടാറ്റു ചിത്രം പങ്കുവച്ച് നടി കുറിച്ചു. സമാന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിൾ ടാറ്റുവാണ് മൂന്നാമത്തേത്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാർക്കുകളാണത്. ഇവരുടെ കൈ തണ്ടയിലാണ് ഇത് പതിപ്പിച്ചിട്ടുള്ളത്.
2017 ലായിരുന്നു സാം-ചൈതന്യ വിവാഹം നടന്നത്. 2021 ലാണ് ഇരുവരും വേർപിരിയുന്നത്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആർകേവ് ചെയ്തിരുന്ന വിവാഹ ഫോട്ടോകൾ എല്ലാം സാമന്ത പോസ്റ്റ് ചെയ്തതോടെ ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പുറത്തുവന്ന വാർത്തകൾക്ക് ഒന്നും തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here