‘ഗാസയിൽ യുദ്ധം തീര്‍ന്നു’!! വെടിനിർത്തൽ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചു; പക്ഷേ…

ഇസ്രയേലും പലസ്തീൻ സംഘടനയായ ഹമാസും തമ്മിൽ ഗാസയിലെ വെടിനിർത്തൽ കരാർ ഉടനെന്ന് റിപ്പോർട്ടുകൾ. കരാറിൻ്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥീരീകരിച്ചതായി അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിർത്തലിൻ്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെയും അന്തിമ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തൽ.

ഇസ്രായേൽ ചാര മേധാവികളും നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മിഡിൽ ഈസ്റ്റ് പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ ദോഹയിൽ നടന്ന ചർച്ചക്ക് ശേഷമാണ് ഗാസ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇക്കാര്യം സംസാരിച്ചതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. ബൈഡൻ സ്ഥാനമൊഴിയുന്ന ജനുവരി 20ന് മുമ്പ് കരാറിൽ ഒപ്പിടീപ്പിക്കാനാണ് അമേരിക്കൻ നീക്കം.

യുദ്ധം അവസാനിപ്പിക്കാനും ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാറിലെത്താനുള്ള കാര്യങ്ങൾ സംബന്ധിച്ച് ബൈഡനും നെതന്യാഹുവും ചർച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. അന്നാൽ കരാർ സംബന്ധിച്ച വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു. അങ്ങനെ ഒരു കരാറിൻ്റെ കരടോ നിർദേശങ്ങളോ ലഭിച്ചില്ലെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

2023 ഒക്ടോബറിൽ ഹമാസ് സൈന്യം ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പ് യുദ്ധത്തിലേക്ക് വഴുതി വീണത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇസ്രായേൽ ഗാസയിൽ പ്രത്യാആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകൾക്കാണ് ഗാസയിൽ ജീവൻ നഷ്ടപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top