പേജർ പൊട്ടിത്തെറിയോടെ വാർത്തകളിൽ നിറയുന്ന വനിത ആരാണ്? ഇറ്റലിക്കാരി ക്രിസ്റ്റ്യാന ബർസോണിയെ അറിയാം

ലബനനിലെ പേജര്‍ സ്ഫോടനങ്ങൾക്കു പിന്നാലെ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുകയാണ് ഹംഗേറിയൻ-ഇറ്റാലിയൻ ബിസിനസുകാരി ക്രിസ്റ്റ്യാന ആർസിഡിയാകോണോ ബർസോണി എന്ന 49കാരി. ഹംഗറി ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിങ്ങിന്റെ സിഇഒ ആണ് ബർസോണി. പേജറുകൾക്ക് തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ്‌ അപ്പോളോക്ക് ഡിസൈൻ ലൈസൻസ് നൽകിയത് ബിഎസി കൺസൾട്ടിങ് ആണെന്ന് കണ്ടെത്തിയിരുന്നു. പേജറുകൾ ലബനനിലേക്ക് അയക്കാൻ ഇടനിലനിന്നത് ബർസോണിയുടെ ഇതേ സ്ഥാപനമാണെന്ന് വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ പേജറുകളുടെ നിർമ്മാണത്തിൽ കമ്പനിക്ക് നേരിട്ട് പങ്കുണ്ടെന്ന ആരോപണം ബർസോണി നിഷേധിച്ചു. “ഞാൻ ഒരു ഇടനിലക്കാരി മാത്രമാണ്. നിങ്ങൾ തെറ്റിദ്ധരിച്ചുവെന്ന് കരുതുന്നു,” എന്നാണ് എൻബിസി ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്. പേജർ സ്ഫോടനങ്ങൾക്കുശേഷം ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് മകൾ ഹംഗേറിയൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംരക്ഷണയിൽ ആണെന്ന് ബർസോണിയുടെ അമ്മ വെളിപ്പെടുത്തിയത് വിഷയത്തിൽ കൂടുതൽ ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഇത് ബർസോണിയയെ സംശയ നിഴലിലാക്കി. പേജർ സ്ഫോടനവുമായുള്ള ബർസോണിയുടെ ബന്ധം അന്വേഷണ സംഘങ്ങളൊന്നും തള്ളിക്കളഞ്ഞിട്ടുമില്ല.

Also Read: ലബനന്‍ സ്ഫോടനത്തില്‍ മലയാളി കമ്പനിയിലേക്കും അന്വേഷണം; ഇടപാടില്‍ ബന്ധമുണ്ടെന്ന് കരുതുന്ന റിന്‍സണ്‍ ജോസ് മുങ്ങി

ഇറ്റലിയിലെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയ്ക്ക് സമീപമാണ് ക്രിസ്റ്റ്യാന ബർസോണി വളർന്നത്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പാർട്ടിക്കിൾ ഫിസിക്സിൽ (Particle Physics) പിഎച്ച്ഡി നേടിയിട്ടുണ്ട്. sub-atomic particle positron ആണ് പ്രബന്ധവിഷയം. ബർസോണിക്ക് ഏഴു ഭാഷകൾ അറിയാം. ടുണീഷ്യയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ജോലികൾ ചെയ്തിട്ടുണ്ട്.

Also read: റിൻസണ്‍ ചതിയില്‍ കുടുങ്ങിയത് ആകാമെന്ന് അമ്മാവന്‍; ലബനന്‍ സ്ഫോടനത്തില്‍ ബന്ധമെന്ന വാര്‍ത്തയില്‍ കുടുംബത്തിന് ഞെട്ടല്‍

ആഫ്രിക്കയിൽ ചില സംഘടനകളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ബർസോണി പങ്കാളിയായിട്ടുണ്ട്. രാജ്യാന്തര തലത്തിലുള്ള ശാസ്ത്ര സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) യിലെ പ്രോജക്റ്റ് മാനേജർ, ന്യൂയോർക്കിലെ എർത്ത് ചൈൽഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് അംഗം എന്നിവയിലൊക്കെ പ്രവർത്തിച്ചതായി ബർസോണി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ അവിടെ ഇന്റേൺ മാത്രമായിരുന്നു എന്നാണ് ഐഎഇഎ സ്ഥിരീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top