ആരാണ് മയക്കുമരുന്നിന്റെ റാണി ജസ്വീൻ സംഗ; ഹോളിവുഡ് നടന്റെ മരണത്തിന് ഇവര്‍ക്കുള്ള പങ്ക് എന്ത്

ഹോളിവുഡ് നടന്‍ മാത്യൂ പെറിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്ക് എതിരെയാണ് യുഎസ് ഫെഡറല്‍ ഏജന്‍സി കേസ് എടുത്തത്. ഈ അഞ്ചുപേരില്‍ ഒരാള്‍ ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന ജസ്വീൻ സംഗയാണ്. സംഗ ഇപ്പോള്‍ അറസ്റ്റിലാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് പെറി മരിച്ചത്. പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമൈന്‍റെ മാരകമായ ഡോസ് നല്‍കിയത് സംഗയാണ് എന്നാണ് കണ്ടെത്തല്‍. എറിക് ഫ്ലെമിംഗ് എന്ന ബ്രോക്കർ മുഖേനയാണ് സംഗ പെറിന് മയക്കുമരുന്നുകള്‍ നല്‍കിയത്. ‘മയക്കുമരുന്ന് വിൽക്കുന്ന എംപോറിയം’ എന്നാണ് സംഗയുടെ താമസസ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്. ആരാണ് 41കാരിയായ ഈ മയക്കുമരുന്ന് റാണി.

ബ്രിട്ടീഷ്-അമേരിക്കൻ ഇരട്ട പൗരത്വമാണ് ഇവര്‍ക്കുള്ളത്. മയക്കുമരുന്ന് വിപണനത്തില്‍ പങ്കാളിയായതിനാല്‍ സംഗ എന്നും ഫെഡറല്‍ ഏജന്‍സിയുടെ റഡാറിന് കീഴിലാണ്. നോർത്ത് ഹോളിവുഡിലെ വീട് കേന്ദ്രമാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തുന്നത്. ഈ വീട്ടിലാണ് മയക്കുമരുന്നുകള്‍ സംഭരിക്കുകയും ഉന്നതര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നത്. മെത്താംഫെറ്റാമൈൻ വിറ്റതിന് ഇവര്‍ മാർച്ചിൽ അറസ്റ്റിലായിരുന്നു. 2019 മുതലാണ് സംഗ മയക്കുമരുന്നുകളുടെ രാജ്ഞിയായത്.
ഫെഡറല്‍ ഏജന്‍സി സംഗയുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ 79 കുപ്പി ലിക്വിഡ് കെറ്റാമൈനും 2,000 മെത്ത് ഗുളികകളും പിടിച്ചെടുത്തിരുന്നു. ഉദ്യോഗസ്ഥരുടെ അനുമാനത്തിനും ഏറെയായിരുന്നു ഇവരുടെ മയക്കുമരുന്ന് വിപണനം എന്ന് ഈ റെയ്ഡ് തെളിയിച്ചു. പെറിയുടെ മരണത്തിനു തൊട്ടുമുന്‍പ് രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈൻ കുപ്പികളാണ് സംഗ ഫ്ലെമിങ്ങിന് നൽകിയത്. ഫ്ലെമിംഗ് ആണ് പെറിക്ക് മയക്കുമരുന്നുകള്‍ എത്തിച്ത് നല്‍കുന്നത്. കെറ്റാമൈന്റെ അമിത ഉപയോഗമാണ് നടന്റെ ജീവന്‍ എടുത്തത്. ഈ കേസിലാണ് ഇപ്പോള്‍ സംഗ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here