ഇന്ദിരാഗാന്ധി പദവി നിഷേധിച്ച ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ അനന്തിരവൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുമ്പോൾ… സഞ്ജീവ് ഖന്നയുടെ പശ്ചാത്തലം അറിയാം
സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ സ്ഥാനം ഒഴിഞ്ഞ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ ജസ്റ്റിസ് ഖന്നയെ നാമനിർദേശം ചെയ്തത്. അടുത്ത വർഷം മെയ് 13 വരെയാണ് കാലാവധി.
1960 മെയ് 14 ന് ജനിച്ച സഞ്ജീവ് ഖന്ന 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായാണ് തൻ്റെ നിയമജീവിതം ആരംഭിച്ചത്.മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ച ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് സീനിയോറിറ്റി ഉണ്ടായിട്ടും അടിയന്തരാവസ്ഥയെ എതിര്‍ത്ത് വിധിന്യായം എഴുതിയതിന്‍റെ പേരിലായിരുനു എച്ച്ആര്‍ഖന്നയെ ഇന്ദിരാഗാന്ധി ഒഴിവാക്കിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.
Also Read: ‘സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല…’; ജസ്റ്റിസ് വിആർ കൃഷ്ണരുടെ വിധി അസാധുവാക്കി സുപ്രീം കോടതി
ഭരണഘടനാ നിയമം, നികുതി, ആർബിട്രേഷൻ, വാണിജ്യ നിയമം, പരിസ്ഥിതി നിയമം എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അനുഭവ പരിജ്ഞാനമുണ്ട്. ആദായനികുതി വകുപ്പിൻ്റെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലായും ജസ്റ്റിസ് ഖന്ന പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ സ്റ്റാൻഡിംഗ് കൗൺസലായി (സിവിൽ) നിയമിതനായിരുന്നു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഖന്ന 2006ൽ സ്ഥിരം ജഡ്ജിയായി. പതിനാല് വർഷമാണ് അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി സേവനസേവനമനുഷ്ഠിച്ചത്.
ഡൽഹി ജുഡീഷ്യൽ അക്കാദമി, ഡൽഹി ഇൻ്റർനാഷണൽ ആർബിട്രേഷൻ സെൻ്റർ, ഡിസ്ട്രിക്ട് കോർട്ട് മീഡിയേഷൻ സെൻ്റർ എന്നിവയ്ക്ക് നിർണായ സംഭാവനകൾ നൽകാൻ ഇക്കാലയളവിൽ അദ്ദേഹത്തിനായി. 2019 ജനുവരി 18ന് ജസ്റ്റിസ് ഖന്നയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതുൾപ്പെടെ നിരവധി സുപ്രധാന വിധികൾ ജസ്റ്റിസ് ഖന്ന പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ കെജ്‌രിവാളിനെ സഹായിച്ചത്.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രധാന വിധി നല്‍കിയ ബെഞ്ചിലും ജസ്റ്റിസ് ഖന്ന അംഗമായിരുന്നു. ചീഫ് ജസ്റ്റിസ് ഓഫിസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതും ജസ്റ്റിസ് ഖന്നയുടെ വിധിയിലൂടെയായിരുന്നു. പൗരത്വ നിയമ ഭേദഗതി, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങി നിര്‍ണായകമായ ഒട്ടേറെ ഹര്‍ജികളാണ് പുതിയ ചീഫ് ജസ്റ്റിസിൻ്റെ മുന്നിൽ തീരുമാനത്തിനായി നിലവിലുള്ളത്.
Also Read: ആധാർ എന്തിനുള്ള രേഖയാണ്? ജനന തീയ്യതി തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീം കോടതി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here