ഇറാൻ രഹസ്യമാക്കി വച്ച വിവരം ഒടുവിൽ പുറത്ത്; ആരാണ് ഖമേനിയുടെ പിൻഗാമി മൊജ്തബ
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബുദ്ധിമുട്ടുന്ന ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. പേർഷ്യൻ മാധ്യമമായ ഇറാൻ ഇൻ്റർനാഷണലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയ് മാസത്തിൽ ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതോടെ ഖമേനിയുടെ പകരക്കാരനായി മുജ്തബയുടെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങിയിരുന്നു. 85കാരനായ ഖമേനിയുടെ ആരോഗ്യനില മോശമായി തുടരുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയിലാണ് തീരുമാനം പുറത്തു വന്നിരിക്കുന്നത്.
Also Read: Also Read: ഇസ്രയേല്‍ ഉന്നത കമാൻഡർക്ക് പിന്നാലെ സൈനികരെയും കൊലപ്പെടുത്തി; ഗാസയിൽ ഹമാസിന്‍റെ തിരിച്ചടി
അറുപത് ഇറാനിയൻ ഉന്നത നേതാക്കൾ പങ്കെടുത്ത രഹസ്യ യോഗത്തിലാണ് മൊജ്തബയെ പിൻഗാമിയായി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. 2021ൽ മൊജ്തബയ്ക്ക് ഇറാന്റെ പരമോന്നത പദവിയായ ‘അയത്തൊള്ള’ എന്ന പദവി നൽകിയിരുന്നു. പൊതുജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാനാണ് തീരുമാനം രഹസ്യമാക്കി വെച്ചതെന്നാണ് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇക്കാര്യത്തോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകകണ്ഠമായ വോട്ടെടുപ്പിൽ മൊജ്തബയെ ഖമേനിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖമേനിയും അദ്ദേഹത്തിൻ്റെ പ്രതിനിധികളും ഇതിനായി സമ്മർദ്ദം ചെലുത്തിയതായും സൂചനകളുണ്ട്.
അലി ഖമേനിയുടെ അഭ്യർത്ഥന മാനിച്ചാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 26 ന് പിൻഗാമിയെ തീരുമാനിക്കാൻ രഹസ്യയോഗം വിളിച്ചിരുന്നത്. മൊജ്തബ അപൂർവമായി മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. എന്നാൽ 2009ലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാൻ രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. റുഹോല്ല ഖമനേയിയുടെ മരണത്തെത്തുടർന്ന് 1989 മുതൽ അയത്തൊള്ള അലി ഖമനിയാണ് ഇറാന്റെ പരമോന്നത നേതാവ്.
മുൻ പ്രസിഡൻ്റ് മഹമ്മൂദ് അഹമദി നെജാദുമായി അടുത്ത ബന്ധം
2005 ലും 2009 ലും നടന്ന ഇറാനിലെ തിരഞ്ഞെടുപ്പുകളിൽ മൊജ്തബ മുൻ പ്രസിഡൻ്റ് മഹമ്മൂദ് അഹമദി നെജാദിനെയാണ് പിന്തുണച്ചിരുന്നത്. കൂടാതെ 2009 ലെ അദ്ദേഹത്തിൻ്റെ വിജയത്തിലും മൊജ്തബയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. 2005 ഓഗസ്റ്റ് 3 മുതൽ 2013 ഓഗസ്റ്റ് 3 വരെ പ്രസിഡൻ്റായിരുന്നു നെജാദ്.
Also Read: ഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്
2009 ജൂണിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ പ്രസിഡൻ്റിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ചുമതല മൊജ്തബക്കായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മൊജ്തബ സ്റ്റേറ്റ് ട്രഷറിയിൽ നിന്നുള്ള ഫണ്ട് ധൂർത്തടിച്ചതായി ആരോപണം ഉയർന്നതിനെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here