ആരാണ് രചിൻ രവീന്ദ്ര ? കിവീസ് ഹീറോയ്ക്ക് സച്ചിനുമായും ദ്രാവിഡുമായി എന്താണ് ബന്ധം?

തിരുവന്തപുരം: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ ന്യൂസിലന്‍സിന് കരുത്തായത് ഒരു ഇന്ത്യൻ വംശജൻ്റെ പ്രകടനമാണ്. ഡെവണ്‍ കോണ്‍വേയ്‌ക്കൊപ്പം പിരിയാത്ത വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കുകയും, സെഞ്ച്വറി നേടുകയും ചെയ്ത ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്രയായിരുന്നു മത്സരത്തിലെ ഹീറോ. 96 പന്തില്‍ 123 റണ്‍സുമായി രവീന്ദ്ര മത്സരത്തില്‍ പുറത്താവാതെ നിന്നു.

രണ്ട് ലോകകപ്പ് അരങ്ങേറ്റക്കാർ സ്വെഞ്ച്വറി നേടി എന്ന റെക്കോർഡും കിവീസ് താരങ്ങൾ സ്വന്തമാക്കി. കിവീസിനായി ഏറ്റവും വേഗത്തിൽ (82 പന്തിൽ ) സെഞ്ച്വറി നേടി എന്ന റെക്കോർഡും രവീന്ദ്ര നേടി. മത്സരത്തില്‍ ഹാരി ബ്രൂക്കിന്റെ നിര്‍ണായക വിക്കറ്റെടുത്ത് ബോംളിംഗിലും താരം തിളങ്ങി. ലോകകപ്പിലെ ആദ്യ മത്സരത്തിലെ താരമായതോടെ സോഷ്യൽ മീഡിയകളിലും ക്രിക്കറ്റ് പ്രേമികൾക്കും ഇടയിൽ ചർച്ചയായിരിക്കുക്കുകയാണ് കിവീസ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രവീന്ദ്ര.

അതേസമയം രവീന്ദ്രയ്ക്ക് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായും രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധം എന്താണ്? എന്നാണ് ഇപ്പോൾ താരത്തെ ചുറ്റിപ്പറ്റി നടക്കുന്ന പ്രധാന ചർച്ച.താരത്തെ മാൻ ഓഫ് ദി മാച്ച് അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ കമന്റേറ്ററായ ഇയാന്‍ സ്മിത്ത് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രചിന്‍ രവീന്ദ്രയിലെ രചിന്‍ എന്നത് സച്ചിനുമായും, രവീന്ദ്രയിലെ അവസാന വാക്ക് ദ്രാവിഡുമായി സാമ്യമുള്ളതാണെന്നാണ് ഇയാൻ സ്മിത്ത് ചൂണ്ടിക്കാണിച്ചത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ച വീഡിയോയില്‍ തന്റെ പേരിന് പിന്നിലെ രഹസ്യം രവീന്ദ്ര വെളിപ്പെടുത്തുന്നുണ്ട്. തന്റെ മാതാപിതാക്കള്‍ രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പേര് ചേര്‍ത്താണ് തനിക്ക് പേര് നല്‍കിയതെന്ന് രവീന്ദ്ര പറയുന്നു. ഇന്ത്യക്ക് വേണ്ടി അത്രയ്ക്കും മികച്ച പ്രകടനം നടത്തിയവരുടെ പേര് ഒപ്പമുള്ളതില്‍ ഭാഗ്യവാനാണെന്ന് രചിൻ വ്യക്തമാക്കി.മത്സരത്തില്‍ കെയ്ന്‍ വില്യംസണ് പകരക്കാരനായിട്ടാണ് രവീന്ദ്ര കളത്തിലിറങ്ങിയത്. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ താരം ടീമിലെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യക്കാരായ രവി കൃഷ്ണമൂര്‍ത്തിയുടെയും, ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനാണ് രവീന്ദ്ര. 1990കളില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയവരാണ് ഈ ഇന്ത്യന്‍ ദമ്പതിമാര്‍. രവീന്ദ്രയുടെ പിതാവ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ന്യൂസിലന്‍ഡിലെ ഹട്ട് ഹോക്‌സ് ക്ലബിന്റെ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം. വെല്ലിംഗ്ടണിലാണ് രവീന്ദ്രയും കുടുംബവും താമസിക്കുന്നത്.

2016, 2018 വര്‍ഷങ്ങളില്‍ ന്യൂസിലന്‍ഡിന്റെ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു രചിൻ രവീന്ദ്ര. പാകിസ്താനെതിരെയാണ് എ ക്ലാസ് മത്സരങ്ങള്‍ താരം കളിക്കാന്‍ തുടങ്ങിയത്. 2019-20 സീസണിലെ ഫോര്‍ഡ് ട്രോഫിയിലാണ് ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി താരം നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ന്യൂസിലന്‍ഡ് ടീമിന്റെയും ഭാഗമായിരുന്നു രവീന്ദ്ര.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top