റെയിൽവേ മന്ത്രി ഷെയർ ചെയ്ത ഓട്ടോക്കാരൻ ആരാണ്, അഭിനന്ദനവുമായി സോഷ്യൽ മീഡിയ


യാത്രാക്കൂലി ഈടാക്കാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഓട്ടോറിക്ഷാ തൊഴിലാളിയുടെ ചിത്രം പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവർ അവലംബിച്ച രീതിയാണ് അദ്ദേഹം പങ്കുവച്ചത്. യുപിഐ പേയ്‌മെൻ്റുകൾക്കായി ക്യുആർ കോഡ് സ്‌കാനറുള്ള ഒരു സ്മാർട്ട് വാച്ച് ധരിച്ച ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ‘യുപിഐയുടെ സ്വാധീനം, പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി’ എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ഫോട്ടോ ഷെയർ ചെയ്തത്.

വിശ്വജിത്ത് എന്നയാളാണ് സോഷ്യൽ മീഡിയയായ എക്‌സിൽ ആദ്യം ഓട്ടോ ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് ചിത്രം പങ്കുവച്ചത്. തുടർന്ന് നിരവധി പേരാണ് ഡ്രൈവറെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്, സാങ്കേതിക വിദ്യക്ക് പേരുകേട്ട നഗരമായ ബംഗളൂരു നിത്യജീവിതത്തിലും അത് പ്രാവർത്തികമാക്കുന്നു, ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക് എന്നിങ്ങനെ നിരവധി കമൻ്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 2016ലാണ് യുപിഐ സംവിധാനം ആരംഭിച്ചത്. ഒരു മൊബൈൽ ആപ്ലിക്കേഷനിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനമാണിത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് സാധാരണക്കാർക്ക് ഇടയിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ചു.


whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top