കോഹ്‌ലി,രോഹിത്… ബാറ്റർമാരുടെ പരാജയം കണ്ടുപിടിച്ച് ബിസിസിഐ;’ ഇന്ത്യക്ക് പുതിയ ബാറ്റിംഗ് കോച്ച്; ആരാണ് സിതാൻഷു കൊട്ടക്

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനത്തിന് അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരെയും പഴിചാരി ബിസിസിഐ. അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ട് പര്യടനത്തിനും മുമ്പായി പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിച്ചു. സൗരാഷ്ട്ര മുന്‍ താരം സിതാൻഷു കൊട്ടകിനെയാണ് ഇന്ത്യൻ ബാറ്റർമാർക്ക് പരിശീലനം നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.

52 കാരനായ സിതാൻഷു കൊട്ടക് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ബാറ്റിംഗ് കോച്ചായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീനിയർ, ഇന്ത്യഎ ടീമുകൾക്ക് ബാറ്റിംഗ് ഉപദേശവും അദ്ദേഹം നൽകി വരുന്നുണ്ട്. താരങ്ങളെ ഫോമിലേക്ക് ഉയർത്തുന്നതിൽ അഭിഷേക് നായർ പരാജപ്പെട്ടെന്നാണ് ബിസിസിഐ കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ദീർഘകാലമായി സ്പെഷ്യലിസ്റ്റ് ബാറ്റിംഗ് കോച്ചായി പ്രവർക്കുന്നയാളാണ് സിതാൻഷൂ. താരങ്ങളുടെവിശ്വാസവും അദ്ദേഹം നേടിയിട്ടുണ്ടെന്ന് അധികൃതർ കുറ്റപ്പെടുത്തി.

Also Read: ‘കളിക്കാൻ പോകുമ്പോൾ ഒപ്പം ഇനി ഭാര്യയും കാമുകിയും വേണ്ട’; തകർച്ചയിൽ നിന്നും കരകയറാൻ കർശന നിയന്ത്രണങ്ങൾ; ബിസിസിഐയുടെ എട്ടിൻ്റെ പണി

ന്യൂസിലൻഡിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരയിലും ഓസീസിന്നെതിരെ അവരുടെ നാട്ടിൽ നടന്ന ടൂർണമെൻ്റിലും ഇന്ത്യ വൻ പരാജയം രുചിച്ചിരുന്നു. നാട്ടിൽ സമ്പൂർണ തോൽവിയും ഓസ്ട്രേലിയയിൽ 1-3 നുമാണ് ഇന്ത്യ തകർന്നടിഞ്ഞത്. ഇതിന് പിന്നാലെ ബാറ്റർമാർക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അത് മറികടക്കാൻ പുതിയ തീരുമാനം കൊണ്ട് കഴിയും എന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

Also Read: ബിസിസിഐയുടെ ഏറ്റവും വലിയ യൂ ടേൺ; നഷ്ടപ്രതാപം തിരിച്ച് പിടിക്കാൻ വിരാട് കോഹ്‌ലി ക്യാപ്റ്റനായ കാലത്തേക്ക് മടക്കം

ഇടംകയ്യൻ ബാറ്ററായ സിതാൻഷു കൊട്ടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 41.76 ശരാശരിയിൽ 8061 റൺസ് നേടിയിട്ടുണ്ട്. 70 വിക്കറ്റും സ്വന്തമാക്കാൻ താരത്തിനായി. മുഖ്യ പരിശീലകനെന്ന നിലയിൽ രഞ്ജി ട്രോഫി 2020 ഫൈനലിൽ സൗരാഷ്ട്രയെ വിജയത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായി. 2019 ഓഗസ്റ്റിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയർമാനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചതോടെ ഇന്ത്യ എ ടീമിൻ്റെ കോച്ചായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top