നടിയുടെ പരാതിയിൽ സസ്പെൻഷനായ ഐപിഎസ് ഓഫീസർ ആരാണ്? സോഷ്യൽ മീഡിയക്ക് ഞെട്ടലായി വിശാൽ ഗണ്ണിയുടെ പതനം

ഇൻസ്റ്റാഗ്രാമിൽ 143K ഫോളോവേഴ്സുള്ള താരമാണ് വിശാൽ ഗണ്ണി ഐപിഎസ്. പേഴ്സണലായും പൊഫഷണലായും ഉള്ള ഒട്ടേറെ അപ്ഡേറ്റുകൾ കൊണ്ട് ഫാൻബേസ് നിലനിർത്തിയിരുന്നു വിശാൽ. അതുകൊണ്ട് തന്നെ ഇന്നലെ പുറത്തുവന്ന സസ്പെൻഷൻ വിവരം ആരാധാകരെ ഞെട്ടിച്ചു.

2010 ബാച്ച് ആന്ധ്രപ്രദേശ് കേഡർ ഉദ്യോഗസ്ഥനാണ് വിശാൽ ഗണ്ണി. 439-ാം റാങ്ക് നേടിയാണ് സർവീസിലെത്തിയത്. 14 വർഷത്തെ സർവീസിനിടെ വിശാഖപട്ടണത്ത് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും (ഡിഐജി), വിശാഖപട്ടണം റൂറൽ ജില്ലയിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായും ജോലി ചെയ്തിരുന്നു.

മുംബൈയിൽ നിന്നുള്ള അഭിനേത്രിയും മോഡലുമായ കാദംബരി ജെത്വാനിയെ അറസ്റ്റുചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് വിശാൽ ഇപ്പോൾ സസ്പെഷനിൽ ആയിരിക്കുന്നത്. വൈഎസ്ആർ കോൺഗ്രസ് നേതാവായ സിനിമാ നിർമ്മാതാവിന്റെ വ്യാജ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താതെ അറസ്റ്റുചെയ്ത് ഉപദ്രവിച്ചുവെന്നാണ് ആരോപണം. സംഭവസമയത്ത് വിജയവാഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായിരുന്നു വിശാൽ ഗുന്നി.

തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് ആരോപിച്ച് നടി നൽകിയ പരാതിയിൽ മൂന്നു മുതിർന്ന ഉദ്യോഗസ്ഥർക്കാണ് തൊപ്പി തെറിച്ചത്. ഡിജിപി റാങ്കിലുള്ള പി.എസ്.ആർ.ആഞ്ജനേയുലു, ഐജി കാന്തി റാണ ടാറ്റ എന്നിവരാണ് എസ്പി വിശാൽ ഗണ്ണിക്കൊപ്പം സസ്പെൻഷനിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top