ഏകാന്തതയോട് പൊരുതാൻ കമ്മീഷൻ രൂപീകരിച്ച് ലോകാരോഗ്യ സംഘടന

ഡൽഹി: ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് ഏകാന്തതയെന്ന് ലോകാരോഗ്യ സംഘടന (ഡബ്യുഎച്ച്ഒ) . ഈ അവസ്ഥയെ നേരിടാൻ അന്താരാഷ്ട്ര കമ്മീഷൻ രൂപീകരിച്ചിരിക്കുകയാണ് സംഘടന. ആഗോളതലത്തിൽ ഭീഷണിയായ ആരോഗ്യാവസ്ഥ എന്ന നിലയ്ക്കാണ് ഡബ്യുഎച്ച്ഒയുടെ ഈ നീക്കം. അമേരിക്കൻ പബ്ലിക് ഹെൽത്ത് സർവീസ് കമ്മീഷൻഡ് കോർപസ് വൈസ് അഡ്മിറലും സർജൻ ജനറലുമായ ഡോ.വിവേക് മൂർത്തിയാണ് പാനലിന്റെ അധ്യക്ഷന്മാരിൽ ഒരാൾ. ആഫ്രിക്കൻ യൂണിയന്റെ യുവജനകാര്യ നയതന്ത്ര പ്രതിനിധി ചിഡോ എംപെംബെയാണ് മറ്റൊരു അധ്യക്ഷ.
വ്യക്തിയേയും സമൂഹത്തേയും ഒരുപോലെ നശിപ്പിക്കാൻ ശേഷിയുള്ള അവസ്ഥയാണ് ഏകാന്തത എന്നാണ് ഡബ്യുഎച്ച്ഒയുടെ വിലയിരുത്തൽ. വിഷാദരോഗം, ഹൃദ്രോഗം, അകാല മരണം തുടങ്ങി നിരവധി പാർശ്വഫലങ്ങൾ ഇതിനുണ്ടെന്ന് ഡോ.വിവേക് മൂർത്തി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 15 സിഗരറ്റ് ഒരു ദിവസം വലിക്കുന്ന ഫലമാണ് ഏകാന്തത കൊണ്ടുണ്ടാകുന്നത്. സാമൂഹികമായ ഒറ്റപ്പെടൽ വലിയതോതിൽ ആളുകളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്ന് ഡബ്യുഎച്ച്ഒ ഡയറക്ടർ റെഡ്‌റോസ് ഗെബ്രിയെസിസ് അഭിപ്രായപ്പെട്ടു.
സമ്പന്ന രാജ്യങ്ങളിലെ വയോധികരിലാണ് കൂടുതലായും ഈ അവസ്ഥ കണ്ടുവരുന്നത്. എന്നിരുന്നാലും യുവാക്കളും സാമൂഹിക ഒറ്റപ്പെടലിന്റെ ഇരകളാകുന്നുണ്ട്. ആർക്കും എപ്പോഴും സംഭവിക്കാവുന്ന അവസ്ഥയായതിനാൽ ജനങ്ങളുടെ സാമൂഹിക ബന്ധം ഉറപ്പുവരുത്താനാണ് ഡബ്യുഎച്ച്ഒ പുതിയ കമ്മീഷൻ രൂപീകരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here