ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മരക്കുറ്റി കുത്തികയറ്റി കൊലപാതകം; അതിക്രൂര സംഭവം ചെറുതുരുത്തിയില്‍

തൃശൂര്‍ ചെറുതുരുത്തിയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. തമിഴ്‌നാട് സ്വദേശിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. സ്വകാര്യ ഭാഗത്ത് മരക്കുറ്റി കുത്തികയറ്റിയാണ് കൊല നടത്തിയത്. ഇന്നലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെല്‍വിയുടെ ഭര്‍ത്താവ് തമിഴരശ് തന്നെയാണ് സ്ത്രീ മരിച്ച വിവരം നാട്ടുകാരേയും പോലീസിനേയും അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ക്രൂരത വ്യക്തമായത്. സ്ത്രീ ക്രൂരമര്‍ദനത്തിന് ഇരയായി. സ്വകാര്യ ഭാഗത്ത് മരക്കുറ്റി നിരവധി തവണ കുത്തി കയറ്റിയിരുന്നതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യ ലഹരിയിലാണ് ക്രൂരമായ കൊലപാതകം തമിഴരശ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

സെല്‍വിയും തമിഴരശും വര്‍ഷങ്ങളായി ചെറുതുരുത്തിയിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത്. ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പ്പനയായിരുന്നു ജോലി. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ആയിരുന്നു ഇവര്‍ അന്തിയുറങ്ങിയിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കിടുന്നതും പതിവായിരുന്നു. ഇന്നലേയും തര്‍ക്കമുണ്ടായി. മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന തമിഴരശ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പുലര്‍ച്ചെ രണ്ടിനും ആറിനുമിടയില്‍ ചെറുതുരുത്തി പാലത്തിനു സമീപത്തുവച്ചാണ് കൊല നടത്തിയത്. അതിനുശേഷം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു. തുടര്‍ന്നാണ് വിവരം എല്ലാവരേയും അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top