ഭാര്യയെ വെട്ടിക്കൊന്ന് പ്രഷർ കുക്കറിലിട്ട് തിളപ്പിച്ച് കായലിലൊഴുക്കി; ഞെട്ടിച്ച് മുൻ സൈനികൻ്റെ മൊഴി

ഹൈദരാബാദിൽ നിന്നുള്ള 35കാരി വെങ്കിട്ട മാധവിയെ കാണാനില്ലെന്ന് ഈ മാസം 16ന് അവരുടെ മാതാപിതാക്കൾ നൽകിയ പരാതിയിലെ അന്വേഷണമാണ് അരുംകൊലയുടെ വിവരങ്ങൾ ചുരുളഴിച്ചത്. മാധവിയുടെ ഭർത്താവ് ഗുരുമൂർത്തിയെ സംശയമുണ്ടെന്ന് പറഞ്ഞതിനാൽ ആദ്യം തന്നെ അയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇതിലാണ് ഞെട്ടിക്കുന്ന വിവരണം അയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇൻസ്പെക്ടർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

കൊലപ്പെടുത്തിയ ശേഷം ശുചിമുറിയിലിട്ട് ശരീരം കഷണങ്ങളാക്കി. പീന്നീടത് മണിക്കൂറുകളോളം തിളപ്പിച്ച് ദ്രാവകരൂപത്തിലാക്കി. എല്ലുകളും തലയോട്ടിയും ചെറുക്കി മുറിച്ച ശേഷം അമ്മിക്കല്ല് പോലുള്ള ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ഇടിച്ചുപൊടിച്ചു. അതും കുക്കറിലിട്ട് മൂന്നുദിവസത്തോളം തുടർച്ചയായി തിളപ്പിച്ചു. ബാക്കി വന്നതെല്ലാം വാരിക്കെട്ടി കായലിലൊഴുക്കി എന്നാണ് പശ്ചാത്താപം ലവലേശമില്ലാതെ ഗുരുമൂർത്തി വിശദീകരിച്ചത്.

മുൻപ് സൈന്യത്തിലായിരുന്ന ഗുരുമൂർത്തി നിലവിൽ ഡിഫൻസ് റിസർച്ച് ഓർഗനൈസേഷനിൽ (DRDO) സുരക്ഷാവിഭാഗത്തിൽ ജോലിചെയ്യുകയാണ്. ഇരുവരും തമ്മിൽ മുൻപേ തർക്കമുണ്ട്. എന്നാൽ ഇത്ര കൂരമായി പെരുമാറാൻ തക്കവിധം ഒടുവിലുണ്ടായ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. തുടർച്ചയായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറയുന്നു. ഇരുവർക്കും രണ്ട് മക്കളുണ്ട്. സംഭവസമയത്ത് അവർ എവിടെയായിരുന്നു എന്നതിൽ കൃത്യം വിവരം പുറത്തുവന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top