ഭാര്യയുടെ മരണത്തില്‍ വില്ലനായത് കോവിഡ് വാക്സിനെന്ന് കെ.വി.തോമസ്‌; വിശദ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് വാക്സിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി.തോമസ്‌. തന്റെ ഭാര്യ ഷേര്‍ളി മരിക്കാന്‍ ഇടയാക്കിയത് വാക്സിന്‍ എടുത്ത ശേഷമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് എന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് പരാതി നല്‍കി. കോവിഡ് വാക്സിന്‍ എടുത്ത ശേഷം സംഭവിച്ച മരണങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണവും നടപടിയും വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

കോവിഡ് വാക്സിന് ഇത്രയേറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കരുതിയില്ല. ഭാര്യ ആരോഗ്യവതിയായിരുന്നു. എന്നാല്‍ മൂന്നാമത് കോവിഡ് വാക്സിന്‍ എടുത്തത് മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി. വൃക്കയ്ക്ക് ഹൃദയത്തിനും കുഴപ്പങ്ങള്‍ വന്നു. ഇത് കോവിഡ് വാക്സിനെ തുടര്‍ന്നുവന്ന പ്രശ്നമാണ്. – കെ.വി.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “ചെണ്ട കൊട്ടിയും, വിളക്ക് കത്തിച്ചും പൂട്ടിയിട്ടുമാണ് കോവിഡിനെ പ്രതിരോധിച്ചത്. എന്നിട്ടും അഞ്ച് ലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. കോവിഡ് മരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. അന്വേഷണം വേണം.” – കെ.വി.തോമസ് പറഞ്ഞു.

മൂന്ന് ഡോസ് വാക്സിന്‍ ഭാര്യ എടുത്തിരുന്നു മൂന്നാമത്തെ വാക്സിന്‍ എടുത്ത ശേഷം ഭാര്യയ്ക്ക് വൃക്കയ്ക്കും കിഡ്നിക്കുംഹൃദയത്തിനും പ്രശ്നങ്ങള്‍ വന്നു. ഇത് മരണകാരണവുമായി. വാക്സിന്‍ എടുക്കുന്നതുവരെ ഭാര്യക്ക് യാതൊരു ശാരീരിക പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. വൃക്ക രോഗത്തെ തുടര്‍ന്ന്അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് ഭാര്യ മരിക്കുന്നത്. ഈ വേദനയിലാണ് കത്തെഴുതുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമാന ഹൃദയവേദന അനുഭവിക്കുന്നുണ്ട്. പരാതിയില്‍ കെ.വി.തോമസ്‌ വ്യക്തമാക്കുന്നു. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top